മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കോട്ടക്കൽ, പരപ്പനങ്ങാടി ,തേഞ്ഞിപ്പാലം, വേങ്ങര സ്റ്റേഷൻ പരിധികൾ ഉൾപെടുന്ന തിരൂരങ്ങാടി താലൂക്ക് ട്രോമകെയർ കമ്മറ്റി രൂപീകരിച്ചു. ഞായറാഴ്ച വൈകീട്ട് ചെമ്മാട് വ്യാപാര ഭവനിൽ വെച്ച് മലപ്പുറം ജില്ലാ ട്രോമകെയർ ജില്ല കമ്മറ്റി ഭാരവാഹി സ്റ്റാർ മുനീറിൻ്റെ നേതൃത്ഥത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തിരൂരങ്ങാടി താലൂക്ക് ട്രോമാ കെയർ പ്രസിഡൻ്റായി ഗഫൂർ തമന്നയെയും ജനറൽ സെക്രട്ടറിയായി ശുഐബ് പരപ്പനങ്ങാടിയേയും ട്രഷററായി ഇല്യാസ് വേങ്ങരയേയും . വൈസ് പ്രസിഡൻ്റുമാരായി റഫീഖ് വള്ളിയേങ്ങൽ, റിയാസ് […]

കെഎസ്ആർടിസി ബസ് കാളിയാമ്പുഴയിലേക്ക് മറിഞ്ഞ് അപകടം ;നിരവധി പേർക്ക് പരിക്ക്

കോടഞ്ചേരി: തിരുവമ്പാടി ആനക്കാംപൊയിൽ റോഡിൽ കാളിയാമ്പുഴ പുഴയിലേക്ക് കെഎസ്ആർടിസി ബസ്സ് മറിഞ്ഞ് അപകടം.നിരവധി പേർ ബസ്സിൽ കുടുങ്ങിക്കിടക്കുന്നു അപകടത്തിൽ പരിക്കേറ്റ കുറച്ച് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു

ഇടവേള കഴിഞ്ഞു വന്നെത്തിയ മഴ വയനാട് ജില്ലയിൽ പലയിടങ്ങളിലും ശക്തമായി തുടരുന്നുണ്ട്

കൽപ്പറ്റ :ഇടവേള കഴിഞ്ഞു വന്നെത്തിയ മഴ വയനാട് ജില്ലയിൽ പലയിടങ്ങളിലും ശക്തമായി തുടരുന്നുണ്ട്. ഇന്ന് രാത്രിയും ജില്ലയിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ട്. ഇന്നലെയും ജില്ലയിൽ വ്യാപകമായി ശക്തമായ മഴ പെയ്തിരുന്നു. ആയതിനാൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കുക. ഏതെങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യം ഉണ്ടായാൽ സ്ഥലത്തെ വാർഡ് മെമ്പർമായോ വില്ലേജ് ഓഫീസർമാരുമായോ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് കൺട്രോളുമായോ (ഫോൺ : […]

റേഷൻ കാർഡ് മസ്റ്ററിങ്; സമയപരിധി ഇന്ന് അവസാനിക്കും

റേഷൻ മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ രാവിലെ വരെയുളള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇനിയും 48 ലക്ഷത്തിൽപരം പേർ മസ്റ്ററിംഗ് നടത്താനുണ്ട്. മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.53 കോടി അംഗങ്ങളിൽ 1.05 കോടിയിൽപ്പരം പേർ (68.5%) ഇതു വരെ മസ്റ്ററിങ് നടത്തി. 1.33 കോടി പിങ്ക് കാർഡ് അംഗങ്ങളിൽ 91.16 ലക്ഷം പേരും 19.84 ലക്ഷം മഞ്ഞ കാർഡ് അംഗങ്ങളിൽ 14.16 ലക്ഷം പേരും ഇതിൽ ഉൾപ്പെടും. ഈ […]

ക്രിമിനല്‍ കേസിന്‍റെ പേരില്‍ വിദേശ തൊഴിലവസരം നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ക്രിമിനല്‍ കേസിന്‍റെ പേരില്‍ ഒരാളുടെ വിദേശ ജോലി അവസരം നിഷേധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രിമിനല്‍ കേസ് ഉള്ളതുകൊണ്ടു മാത്രം വിദേശത്തു ജോലി തേടാനുള്ള ഒരാളുടെ യോഗ്യത സ്വമേധയാ ഇല്ലാതാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യന്‍ പൗരനായ ഹര്‍ജിക്കാരന്‍ കാനഡയില്‍ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതിന് അനുമതി തേടിക്കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ അധികാരികള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. ക്രിമിനല്‍ കേസുകള്‍ […]

കൊണ്ടാണത്ത് ബീരാൻ ഹാജി നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിയും തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി. ആദ്യ കാല യു.എ.ഇ. പ്രാവാസിയും യു.എ.ഇ. സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനുമായിരുന്നു.കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ഫാത്തിമ മക്കൾ: ഷറഫുദ്ധീൻ എന്ന ബാവ (ജിദ്ദ)ഡോ: സൈഫുദ്ധീൻ (ജിദ്ദ), സമീറ. മരുമക്കൾ മുഹമ്മദ് മോൻ തിരൂർ, സാജിത, നുസ്രത്ത് . ഖബറടക്കം നാളെ 11 മണിക്ക് ചെമ്മാട് കൈപ്പുറത്താഴം […]

മുക്കത്ത് വാഹനാപകടം; ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം. മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് കരുതുന്നത്. സംഭവം നടന്ന ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അശ്വിൻ മരണപ്പെടുകയായിരുന്നു.  

പുറത്തൂർ പടിഞ്ഞാറെക്കര ബൈക്ക് അപകടം; ഒരാൾ കൂടി മരണപ്പെട്ടു

പുറത്തൂർ: കൂട്ടായി കോതപറബ് മൂസന്റെപുരക്കൽ മനാഫിന്റെ മകൻ അസ്നാസ് മരണപ്പെട്ടത്. അസ്നാസും കൂട്ടുകാരനും വരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് പണ്ടാഴി ആനപ്പടി സ്വദേശിയായ ഹനീഫ ഇന്നലെ മരണപ്പെട്ടിരുന്നു. അസ്നാസിനെയും കൂട്ടുകാരനെയും ഇന്നലെ അപകടം നടന്ന ഉടൻ തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് ഉള്ളത്.  

ട്രെയിന് കല്ലെറിയുന്നതും പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വെക്കുന്നതുമൊക്കെ പതിവാകുന്നു; ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുമായി റെയില്‍വേ, പിടിക്കപ്പെട്ടാല്‍ ജാമ്യം പോലും കിട്ടില്ല

പണ്ട് ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തില്‍ നാണയം വച്ച ശേഷം ട്രെയിന്‍ അതില്‍ കയറുന്നതു നോക്കിനിന്ന ബാല്യകാലമായിരിക്കും പലരുടേതും. എന്നാല്‍, ഇന്നു പാളത്തില്‍ വയ്ക്കുന്ന ചെറിയ നാണയത്തുട്ടകള്‍ പോലും അനേകം യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്നതാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ഒരു കൂട്ടരാകട്ടെ പാളത്തില്‍ വയ്ക്കുന്നത് കോണ്‍ക്രീറ്റ് സ്ലാബുകളും കരിങ്കല്ലുമൊക്കെയാണ്. ഇത്തരത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഓടുന്ന ട്രെയിന് നേരെ കല്ലെറിയുന്നതും യാത്രക്കാര്‍ക്കു പരുക്കു പറ്റുന്നതും പതിവാണ്. കേരളത്തിലും ഇതെല്ലാം […]

പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

പരപ്പനങ്ങാടി : റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത് അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്തെങ്കിലും. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സിപി നാസർ മരണപ്പെട്ടു.