ആയുർവേദ ദിനം ആചരിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി ആരോഗ്യം ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും പോഷക ആഹാര വിതരണവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷനായി,വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌, ഐസിഡിഎസ് സിഡിപി യോ ശാന്തകുമാരി ഒ ആശംസകൾ അറിയിച്ചു.ഡോക്ടർ രാജ രാജേശ്വരി ആരോഗ്യ ബോധവൽക്കരണ ക്ലാസിനു […]

മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ടായി അഷ്റഫ് കളത്തിങ്ങൽ പാറയെ തെരഞ്ഞെടുത്തു.

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി. സ്ക്കൂൾ പി.ടി.എ. യോഗം പ്രസിഡണ്ട് മുസ്ഥഫാ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. അലി, അബിദ് പൂത്തട്ടായി ,പി.വി.പി. മുസ്ഥഫ,ഗിരീഷ് മാസ്റ്റർ, സഫൂറ. കെ പ്രസംഗിച്ചു. 2024 – 2025 അദ്ധ്യായ ന വർഷത്തേക്കുള്ള പി.ടി.എ. ഭാരവാഹികളായി അഷ്റഫ് കളത്തിങ്ങൽ പാറ ( പ്രസിഡണ്ട് ), പി.വി.പി. മുസ്ഥഫ (വൈസ് […]

സര്‍ഗ്ഗ വസന്തം പെയ്ത് എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സര്‍ഗലയം

മൂന്നിയൂർ : വെളിമുക്ക് ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം ഇസ്ലാമിക് കലാ-സാഹിത്യ മത്സര പരിപാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. 12 യൂണിറ്റുകളില്‍ നിന്നും 56 ഇനങ്ങളിലായി 500 ല്‍ പരം മത്സരാര്‍ത്ഥികള്‍ സര്‍ഗലയത്തില്‍ പങ്കാളിയായി. വെളിമുക്ക് ടൗണ്‍ യൂണിറ്റ് ഒാവറോള്‍ വിന്നേഴ്സും പള്ളിയാള്‍മാട് യൂണിറ്റ് റണ്ണേഴ്സും പടിക്കല്‍ ടൗണ്‍ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സര്‍ഗ്ഗലയ പരിപാടിയില്‍ സ്വലാഹുദ്ധീന്‍ അസ്ഹരി അധ്യക്ഷനായി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തംഗം പി.പി സഫീര്‍, ഇ.കെ […]

മലപ്പുറം ഊർക്കടവിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു യുവാവിന് ദാരുണമരണം

മലപ്പുറം : ഊർക്കടവ് – വിരിപ്പാടം A/C & Fridge റിപ്പയർ ചെയ്യുന്ന റഷീദാണ് കടയിൽ വെച്ച് ഗ്യാസ് പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല  

അഞ്ചുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

എടപ്പാൾ : അഞ്ച് വയസുകാരൻ ആലൂരിലെ കുളത്തിൽ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ്മ‌ൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂർ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീഴുകയായിരുന്നു. ഷമീർ ബാബു പുതുതായി ചിറ്റേപുറത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവർ.മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ എടപ്പാൾ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും […]

നഗർ ഗ്രാമ പഞ്ചായത്ത് കുന്നുംപുറം ഏഴാം വാർഡ് കോൺഗ്രസ്‌ കുടുംബ സംഗമവും പുതിയ വാർഡ് കമ്മിറ്റി രൂപീകരണവും നടന്നു.

അബ്ദുറഹിമാൻ : നഗർ ഗ്രാമ പഞ്ചായത്ത് കുന്നുംപുറം ഏഴാം വാർഡ് കോൺഗ്രസ്‌ കുടുംബ സംഗമവും പുതിയ വാർഡ് കമ്മിറ്റി രൂപീകരണവും നടന്നു. മൈനോരിറ്റി കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ കരീം കാമ്പ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ ആയി വീണ്ടും ചേമ്പട്ടിയിൽ ബാവയെ തിരഞ്ഞെടുത്തു.വേലായുധൻ മുടിക്കുന്നത്തിനെ ജനറൽ സെക്രെട്ടറി ആയും ട്രഷററായി അസീസ് കാമ്പ്രനേയും തിരഞ്ഞെടുത്തു. വാർഡ് മെമ്പർ പി കെ ഫിർദൗസ് സംബന്ധിച്ചു

കൊച്ചി കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരിക്ക്

കൊച്ചി കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

വേർപാട്

കുറ്റാളൂർ ചേലത്തൂർ സ്വദേശിയും വേങ്ങര Mak Furnishing & Mak Rexinന്റെ കടയുടമെയുമായ കട്ടി കുഞ്ഞിപ്പോക്കർ ഹാജി (75) നിര്യാതനായി ഭാര്യ മറിയുമ്മ ഊരകം കോടാലിക്കുണ്ട് മക്കൾ: മെഹബൂബ്, മഫീന, മുബീന മരുമക്കൾ : ഹസീന കുറ്റിപ്പാല, സാജുദ്ദീൻ ഹാജർ പള്ളി, ഇസ്ഹാഖ് കൊടിഞ്ഞി. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4:30ൻ കുറ്റാളൂർ മാതോടു പള്ളിയിൽ വച്ച് നടക്കും

പി പി ടി എം ആർട്സ് & സയൻസ് ചോറൂർ കോളേജിൽ ‘റൺ ഫോർ യൂണിറ്റി’ സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂണിറ്റി ഡേ യുടെ ഭാഗമായി വേങ്ങര പഞ്ചായ തുമായി കൂടിച്ചേർന്നു പി പി ടി എം ആർട്സ് & സയസ് ചെറുർ കോളേജിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ‘റൺ ഫോർ യൂണിറ്റി’ സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞു വേങ്ങര ബസ്റ്റാന്റ് മുതൽ ബ്ലോക് ഓഫീസ് വരെ വൃത്തിയാക്കുകയും അതിനെതുടർന്ന് എംസിഫ് സന്ദർശിക്കുകയും ചെയ്തു. തുടർന്നു എംസിഫിൽ വെച്ച് ഹരിതകർമ സേന കോർഡിനേറ്റർ ജിനിഭാസ് ക്ലാസ്സ്‌ […]

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽനിന്ന് സ്ഫോടനശബ്ദം; നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി വൈകിയും ആളുകൾ വീടുകളിലേക്കു പോകാൻ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനിൽക്കുകയാണെന്ന് 11-ാം വാർഡ് അംഗം നാസർ പറഞ്ഞു. രാത്രി […]