സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്; പുതിയ നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പുതിയ നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകി പരസ്യം ചെയ്യേണ്ട എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദേശം. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയിൽ പറയരുതെന്നും നിർദേശത്തിൽ പറയുന്നു, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകരുതെന്നും നിർദേശമുണ്ട്. സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ […]

ശബരിമലയില്‍ ഇത്തവണയും ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനം

ശബരിമലയില്‍ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. ദിവസവും പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ […]

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മലപ്പുറം ഉൾപ്പെടെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മലപ്പുറം ജില്ലയിൽ കൂടി കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ ഇടുക്കി, മലപ്പുറം ജില്ലയികളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. എട്ടാം തീയതി ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഒമ്പതാം തീയതി പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം […]

കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്ലീം പേരുകാര്‍; കെ ടി ജലീലിന്റെ പ്രസ്താവന വിവാദമാകുന്നു

കരിപ്പൂരില്‍ : സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം പേരുകാരെന്ന് കെ ടി ജലീല്‍. ഇവരൊക്കെ കള്ളക്കടത്ത് മതവിരുദ്ധമല്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായാണ് ജലീല്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്. ‘കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്ലിം […]

ചിപ്‌സ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് 5 വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയിൽ 

മലപ്പുറം : ചിപ്‌സ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയിലായി. ഒഡീഷ ബലേശ്വര്‍ സ്വദേശി അലി ഹസന്‍ എന്ന റോബി(53)നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ചിപ്‌സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സംഭവം പറയുകയുമായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷം കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്‌ക്ക് പരിക്കുകളുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നിലമ്പൂരിലെ ആക്രിക്കടയില്‍ ഒളിച്ചിരിക്കെയാണ് […]

ശബരിമല യോഗത്തില്‍നിന്ന് അജിത്കുമാറിനെ ഒഴിവാക്കി; യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 

എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ശബരിമല അവലോകനയോഗത്തില്‍ നിന്ന് ഒഴിവാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പങ്കെടുക്കേണ്ട യോഗത്തില്‍ നിന്ന് ഒഴിവാക്കിയത് നടപടിക്ക് മുന്നോടിയെന്ന് സൂചന. അതേസമയം അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്നും സമര്‍പ്പിച്ചില്ല. ഇതോടെ അജിത്കുമാറിനെ മാറ്റുന്ന തീരുമാനവും വൈകുകയാണ്.എം.ആര്‍.അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിട്ട് തുടങ്ങുന്നതിന്റെ സൂചനകള്‍ വ്യക്തമായി. ഒരുമാസം മാത്രം അകലെയുള്ള ശബരിമല സീസണിന്റെ നിര്‍ണായക അവലോകനയോഗമാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചത്. ശബരിമല കോര്‍ഡിനേറ്റര്‍ പദവിയും ക്രമസമാധാന ചുമതലയുമുള്ളതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടത് ‌അജിത്കുമാറായിരുന്നു. എന്നാല്‍ ഡി.ജി.പി ദര്‍വേഷ് സാഹിബും […]

പി.വി. അൻവർ ഡി.എം.കെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളുമായി ചർച്ച നടത്തി

മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഡി.എം.കെയിലേക്കെന്ന് സൂചന. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചെന്നൈയിലെത്തി അൻവർ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചതായാണ് വിവരം. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള അൻവറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവറിന്‍റെ അപ്രതീക്ഷിത കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കൾ അൻവറിനെ കണ്ടിരുന്നു. തമിഴ്നാട്ടിലെ ലീഗ് നേതാക്കളുമായും അൻവർ ചർച്ച നടത്തി. ചെന്നൈയിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ […]

റേഷൻ കാർഡ് മസ്റ്ററിങ്; നാളെ റേഷൻ കടകൾ തുറക്കും

മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ ഗുണഭോക്താക്കൾക്കുള്ള e-KYC മസ്റ്ററിംഗ് നടക്കുന്നതിനാൽ എല്ലാ റേഷൻ കടകളും നാളെ ഞായറാഴ്ച (06-10-2024) തുറന്നു പ്രവർത്തിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പി.അബ്ദു റഹിമാൻ അറിയിച്ചു. എന്നാൽ അന്നേ ദിവസം റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. മുൻഗണന വിഭാഗത്തിൽപ്പെട്ട AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങളാണ് റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യേണ്ടത്. ഒക്ടോബർ 3 മുതൽ 8 വരെയാണ് പെരിന്തൽമണ്ണ താലൂക്കിൽ e-KYC മസ്റ്ററിംഗ് നടക്കുന്നത്. 5 വയസ്സിനു മുകളിലുള്ള […]

അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലെ തര്‍ക്കം ഒത്തുതീര്‍ന്നു; തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും

കോഴിക്കോട്: അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ഇരു കുടുംബങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവര്‍ പങ്കെടുത്തു. അര്‍ജുന്റെ കുടുംബത്തില്‍ നിന്ന് സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകള്‍ മനസിലാക്കിയതെന്ന് […]

മസ്റ്ററിംഗിന് എത്തിയില്ല; മലപ്പുറം ജില്ലയിൽ 35,947 പേര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ല

മലപ്പുറം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനുള്ള മസ്റ്ററിംഗ് നടത്താതെ 35,947 പേര്‍. സമയപരിധി അവസാനിച്ചതോടെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ജില്ലയില്‍ 5,31,423 പേരാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 4,95,476 പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായില്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശേഷിച്ചതോടെ സര്‍ക്കാര്‍ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്. വിധവ പെന്‍ഷന്‍ പുനര്‍വിവാഹിതയാണോ എന്നതിനുള്ള പരിശോധനയാണ്. പ്രത്യേക […]