ആകാശവാണിയിൽ വാർത്ത വായിച്ചിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു; വിടവാങ്ങിയത് പ്രേക്ഷകർക്ക് സുപരിചിതനായ അവതാരക പ്രതിഭ

തിരുവനന്തപുരം: ആകാശവാണി റേഡിയോയിലെ മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ച് പതിനായിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ്. ടി.വിയും ഇന്റർനെറ്റുമെല്ലാം വരുന്നതിന് മുമ്പ് വാർത്താ അവതരണത്തിൽ പുത്തൻ ചുവടുകളുമായി റേഡിയോയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനായിരുന്നു. വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് അദ്ദേഹം ആകാശവാണിയിൽ എത്തിയത്. പിന്നീട് ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന തുടക്കത്തോടെ ശ്രോതാക്കൾക്കിടയിൽ അദ്ദേഹം സുപരിചിതനാവുകയായിരുന്നു. ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാർത്തകൾക്കും […]

നിങ്ങള്‍ക്ക് കിട്ടിയ ലിങ്കും മെസേജും സത്യമോ എന്ന് പരിശോധിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്‌സ്ആപ്പ് വഴി വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് […]

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

മലപ്പുറം : മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്‌ഡേഷൻ (മസ്റ്ററിംഗ്) ചെയ്യുന്നതിനുളള സമയപരിധി ഒക്‌ടോബർ എട്ടിന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണ്. ജനങ്ങളുടെ സൗകര്യാർത്ഥം മസ്റ്ററിംഗ് ചെയ്യുന്നതിന് ഒക്‌ടോബർ ആറ് ഞായറാഴ്ച കണ്ണൂർ ജില്ലയിലെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്നും ജില്ലാ […]

തിരൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി

തിരൂരങ്ങാടി : തിരൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു. ചെമ്മാട് സന്മനസ് റോഡ് കല്ലു പറമ്പൻ കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിപ്പോക്കർ (56) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി 11 നാണ് അപകടം. വൈലത്തൂർ ഭാഗത്ത് നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് തിരൂർ ബസ് സ്റ്റാൻഡ് മുമ്പിലുള്ള ട്രാഫിക്ക് സർക്കിളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യാശുപത്രിയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണപ്പെട്ടു. മയ്യിത്ത് തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്‌തു. മകൻ: […]

കരിപ്പൂർ റെസ വികസനം: മണ്ണെടുക്കൽ വൈകുന്നു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തികൾക്ക് ആവശ്യമായ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നു. മണ്ണെടുക്കാൻ 75 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളിൽ മാത്രമാണ് സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. ഇവയുടെ ലിസ്റ്റ് ഒരുമാസം മുമ്പ് ജില്ലാ ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്. കൊണ്ടോട്ടി, മൊറയൂർ, കുഴിമണ്ണ, പുൽപ്പറ്റ, വാഴക്കാട്, ചീക്കോട്, പൂക്കൊളത്തൂർ, മുതുവല്ലൂർ, പൂക്കോട്ടൂർ, ചെറുകാവ്, പുളിക്കൽ, വിളയിൽ, മുണ്ടക്കൽ, ഓമാനൂർ, കക്കാട്, […]

തിരൂർ പോളി തെരഞ്ഞെടുപ്പ്:” എം. എസ് എഫ് മുന്നണിക്ക് വീണ്ടും ഏഴിൽ ഏഴ് സീറ്റും ലഭിച്ചു

തിരൂർ: മുഹമ്മദ് റിഷാദ് കെ (ചെയർമാൻ), മുഹമ്മദ് മുസ്ലിഹ് എം.കെ (വൈസ് ചെയർമാൻ), ജംന റമദാൻ കെ ( ലേഡി വൈസ് ചെയർമാൻ), മുഹമ്മദ് നിഹാൽ ഇ (ജനറൽ സെക്രട്ടറി), അബ്ദുൽ റഹ്മാൻ എ.വി(പോളി യൂണിയൻ കൗൺസിലർ), മുഹമ്മദ് ഫസീഹുല്ലിസാൻ(മാഗസിൻ എഡിറ്റർ), ആഷിഖ് അബ്ദുല്ല ടി (ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി)എന്നിവരാണ് വിജയത്തേരിലേറിയ യുവ കേസരികൾ. ചെയർമാന് 421 വോട്ടും വൈസ് ചെയർമാന് 404 വോട്ടും ജനറൽ സെക്രട്ടറിക്ക് 434 വോട്ടുമാണ് ഭൂരിപക്ഷം. ലേഡി വൈസ്ചെയർമാൻ 255 വോട്ട് […]

ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡിലെ നാരായൺപൂർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. ഇതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ -47 റൈഫിളുകളും […]

ഡ്രൈവറെ തട്ടികൊണ്ടുപോയി വാഹനം കവര്‍ച്ച; രണ്ടുപേര്‍ കൂടി പിടിയിലൽ 

കല്ലടിക്കോട്: സിനിമാസ്റ്റൈലില്‍ ഡ്രൈവറെ തട്ടിയെടുത്ത് വാഹനം കവർന്ന കേസില്‍ പത്തംഗ സംഘത്തിലെ രണ്ടു പേർകൂടി പൊലീസിന്‍റെ പിടിയിലായി. പുതുപ്പരിയാരം പുളിയംപുള്ളി മുഴുവഞ്ചേരിയില്‍ ടൈറ്റസ് ജോർജ് (34), കടമ്ബഴിപ്പുറം മുഴുവഞ്ചേരി ബിജോയ് വർഗീസ് (44) എന്നിവരാണ് പിടിയിലായത്. നേരത്തേ കോങ്ങാട് പൂളക്കുണ്ട് ബിജീഷ് (29), ചിറ്റൂർ പൊല്‍പ്പുള്ളി ഉമർ (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കൊടുങ്ങല്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാലിന് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്ബാറക്കടുത്ത് ചൂരിയോട് […]

ഐതിഹാസിക വിജയം; പോളിടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം

പെരും നുണക്കോട്ടകള്‍ പൊട്ടിച്ച് സംസ്ഥാനത്ത് എസ്എഫ്‌ഐ മുന്നേറ്റം. പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 55 പോളിടെക്നിക്കുകളില്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐ വിജയിച്ചു. എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ആകെ 55 പോളിടെക്നിക്കുകളിലാണ് മത്സരം നടന്നത്. ഇതില്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐക്കാണ് വിജയം. തിരുവനന്തപുരം ജില്ലയില്‍ 5ല്‍ 5 ഇടത്തും എസ് എഫ് ഐ യൂണിയന്‍ വിജയിച്ചു.കൊല്ലം ജില്ലയില്‍ കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നിക് […]

മസ്റ്ററിങ് ചെയ്തില്ലേ, ഇനിയും കാത്തിരുന്നാൽ റേഷൻ മുടങ്ങും; മലപ്പുറം ജില്ലയില്‍ അവസരം ഒക്ടോബർ എട്ടുവരെ; ഇക്കാര്യങ്ങൾ അറിയണം

മലപ്പുറം: റേഷൻ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കള്‍ തീർച്ചയായും റേഷൻ ചെയ്യണമെന്നാണ് പുതിയ തീരുമാനം. ഇതിനു മുമ്പ് റേഷൻ മസ്റ്ററിങ് ആരംഭിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം മസ്റ്ററിംഗ് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ല അടക്കമുള്ള ജില്ലകളില്‍ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചത്. മലപ്പുറം ജില്ല അടക്കമുള്ള ജില്ലകളില്‍ ഒക്ടോബർ മൂന്നിന് ആരംഭിച്ച മസ്റ്ററിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബർ എട്ടുവരെയാണ്‌ റേഷൻ കാർഡ് അംഗങ്ങളുടെ ഇ കെ വൈ സി മസ്റ്ററിംഗ് നടക്കുക. ഇതിനോടകം തന്നെ ജില്ലയില്‍ മുൻഗണന വിഭാഗത്തില്‍ […]