ഡിജിപിക്ക് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം; റിപ്പോര്‍ട്ടില്‍ പരാമര്‍ശം, അജിത് കുമാറിനെതിരെ നടപടിയ്ക്ക് സാധ്യത

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കും. ഡിജിപി റിപ്പോർട്ടില്‍ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് എഡിജിപിയുടേയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിആർ അഭിമുഖത്തിനെതിരേയും വിമർശനമുണ്ടായത്. സിപിഎം സംസ്ഥാന സമിതിയില്‍ പിആർ ആരോപണം പാടെ നിഷേധിക്കുന്ന സമീപനം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ” പിആർ ഇല്ല” […]

എം.എൽ.എസ്. സപ്പോർട്ടേഴ്സ് ഷീൽഡ്; ചരിത്രത്തിലെ 46-ാം കിരീടനേട്ടത്തിൽ മെസ്സി, ആഘോഷമാക്കി താരങ്ങൾ

ന്യൂയോർക്ക് : കരിയറിലെ 46-ാം കിരീടത്തിൽ മുത്തമിട്ട് ലയണൽ മെസ്സി. എം.എൽ.എസ്. സപ്പോട്ടേഴ്സ് ഷീൽഡ് ചാമ്പ്യൻഷിപ്പിലൂടെ ഇന്റർ മയാമിയിലാണ് മെസ്സിയുടെ നേട്ടം. കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് തകർത്തത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടെ വകയായിരുന്നു. ലൂയിസ് സുവാരസാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിൽ 45-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ ഇന്റർ മയാമി ലീഡെടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ വീണ്ടും വലകുലുക്കി. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ കൊളമ്പസ് തിരിച്ചടിച്ചു. […]

രാജ്യത്തെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം കേരളത്തില്‍; അഭിമാന നേട്ടം

രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം ഉള്ളത് കേരളത്തിലെ ബീച്ചുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ EnviStats India 2024: Environment Accounts ൽ ആണ് കേരളത്തിന്റെ നേട്ടം വിവരിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2023-24 ല്‍ കേരളത്തിന്റെ സ്‌കോറുകളും റാങ്കിങും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടു. മൂന്ന് ലൊക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് തീരദേശ ജല ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഈ മൂന്ന് […]

മനാഫിനെതിരേ കേസെടുത്ത് പോലീസ്; കലാപാഹ്വാനം ഉള്‍പ്പെടെ ഗുരുതര വകുപ്പുകൾ

കോഴിക്കോട് : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള ഗുരുതുര വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. മനാഫിന്റെ പേരെടുത്ത് പറഞ്ഞ് കുടുംബം പരാതി നല്‍കിയിട്ടില്ലെങ്കിലും മനാഫിനെതിരേയാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സോഷ്യല്‍ മീഡിയ വഴി കുടുംബത്തെ അധിക്ഷേപിക്കുന്നു എന്നായിരുന്നു പരാതി. സമൂഹമാധ്യമ അക്കൗണ്ടുകള്‍ […]

വയനാട് ദുരന്തബാധിതർക്ക് പുനഃരധിവാസം; ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി, രണ്ട് ഘട്ടങ്ങളായി നടക്കും

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കായി ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍ൽസ്റ്റൺ‍ എസ്‌റ്റേറ്റ് എന്നിവയാണ് പുനരിധിവാസത്തിനായി കണ്ടെത്തിയത്‌. രണ്ടു സ്ഥലങ്ങളിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും കാലതാമസമില്ലാത്ത നടപടികൾ ആരംഭിക്കുന്നതിനായും 2005-ലെ ദുരന്തനിവാരണ നിയമമാണ് സർക്കാർ വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടത്തിലും, വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം […]

നിയമസഭയിൽ പി വി അൻവറിന്റെ സ്ഥാനം ഇനി പ്രതിപക്ഷനിരയിൽ

നിയമസഭയിൽ പി വി അൻവറിൻ്റെ ഇരിപ്പിടം ഇനി പ്രതിപക്ഷത്തിനൊപ്പം. സിപിഐഎം പാർലമെന്ററി കാര്യ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിന്റെ അടുത്താണ് ഇനി പി വി അൻവറിന്റെ സ്ഥാനം.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ടു പേരുമുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് സഹായം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു […]

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി; ജയിൽചട്ടം 3 മാസത്തിനുള്ളിൽ പരിഷ്കരിക്കാനും നിർദേശം

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം. ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ഇത്തരം വിവേചനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. ജയിലുകളിലെ ശൂചീകരണം അടക്കം ജോലികൾ ജാതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.  

ആരോപണം പിന്‍വലിക്കണം; പി വി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

മലപ്പുറം : പി വി അന്‍വറിന് എതിരെ നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രിയുടെ പൊളിക്കല്‍ സെക്രട്ടറി പി ശശി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ കെ വിശ്വന്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അന്‍വറിന്റെ പതിനാറ് ആരോപണങ്ങളിലാണ് നോട്ടിസ് അയച്ചത്. ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍ ക്രിമിനല്‍ നടപടി എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുജിത്ത് ദാസുമായി ബന്ധപ്പെടുത്തി സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിലാണ് പി ശശി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. […]

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂള്‍,ഉപജില്ല,ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 15-നകവും ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10-നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍മൂന്നിനകവും പൂര്‍ത്തിയാക്കും. സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി […]