ഹജ്ജ് നറുക്കെടുപ്പ് മാറ്റിവെച്ചു
ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹജ്ജ് നറുക്കെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. അടുത്ത ആഴ്ചയിലെ മറ്റൊരു ദിവസം നറുക്കെടുപ്പ് നടക്കുന്നതാണ്. തിയ്യതി പിന്നീട് അറിയിക്കും.
ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹജ്ജ് നറുക്കെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. അടുത്ത ആഴ്ചയിലെ മറ്റൊരു ദിവസം നറുക്കെടുപ്പ് നടക്കുന്നതാണ്. തിയ്യതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വൊളന്‍റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഷിബുവും സഹപ്രവർത്തകനും പിടിച്ച അണലി, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി. ഇവിടത്തെ ആർ ആർ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി ഷിബുവിന് മൂർഖന്‍റെ കടിയേറ്റത്. ഷിബുവിന്‍റെ കൈയിൽ ആണ് […]
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോം ടൂറിസം സഫാരി പുനരാരംഭിച്ചു. രാവിലെ എഴ് മുതല്‍ പത്ത് വരെയും ഉച്ചക്ക് ശേഷം 3 മുതല്‍ വൈകിട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്‌ടോബര്‍ 7 മുതല്‍ wayanadwildlifesanctuary.com വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം. ഫോണ്‍ മുത്തങ്ങ: 9947271015 തോല്‍പ്പെട്ടി: 7907543321
ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് […]
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന് ലോറിയുടമ മനാഫ്. ഒരിക്കലും താനത് ചെയ്യില്ലെന്നും തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ നാട്ടുകാർക്ക് തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് പറഞ്ഞു. മനാഫ് വൈകാരികതയെ മുതലെടുത്തുവെന്ന് കാണിച്ച് അർജുന്റെ വീട്ടുകാർ മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് മനാഫിന്റെ പ്രതികരണം. യൂട്യൂബ് തുടങ്ങിയതിൽ തെറ്റൊന്നും കാണുന്നില്ല. വ്യാജമായതൊന്നും യൂട്യൂബിലൂടെ പ്രചരിപ്പിച്ചിട്ടില്ല. എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തത് നിലനിൽക്കുമെന്നും താൻ വാങ്ങുന്ന ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് […]
മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ (ഒക്ടോബർ 3) മുതൽ 8 വരെ നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉള്ളവർക്കാണ് മസ്റ്ററിംഗ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷന് കടകളിലെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിംഗ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിംഗ് നടത്തിയവരും […]
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പിന്‍റെ ഉത്തരവ്. പകരം പഴയരീതിയിൽ അംഗീകാര അതോറിറ്റിയുടെ (വിദ്യാഭ്യാസ ഓഫിസർമാർ) ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമേ ഒക്ടോബർ മുതൽ ബില്ലുകൾ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശമുണ്ട്. ഇതോടെ പ്രൈമറി സ്കൂളുകളിലെ ശമ്പളം മാറാൻ ബില്ലുകൾ എ.ഇ.ഒക്കും ഹൈസ്കൂളുകളിലേതിന് ഡി.ഇ.ഒക്കും ഹയർസെക്കൻഡറികളിലേതിന് ആർ.ഡി.ഡിമാർക്കും ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർ സമർപ്പിക്കണം. എയ്ഡഡ് കോളജുകളിലെ ശമ്പള ബിൽ മാറാൻ […]
വിവാദ ആരോപണങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയ പി.വി.അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ. പി.വി അൻവറിൻ്റെ പാർട്ടിയിലേയ്ക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ലെന്നും കെ.ടി.ജലീൽ വ്യക്തമാക്കി. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു. അൻവറുമായുള്ള സൗഹൃദം നിലനിൽക്കും, എന്നാൽ രാഷ്ട്രീയമായി വിയോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു […]
താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ൽ അധികം മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികളിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് […]
തിരുവനന്തപുരം: സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ […]