മുക്കം ഉമർ ഫൈസിക്കെതിരെ പോലീസിൽ പരാതി.

മലപ്പുറം:നൂറോളം മഹല്ലുകളുടെ ഖാളിയും ഖാളി ഫൌണ്ടേഷൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരേ പൊലീസിൽ പരാതി. മുസ്ലിം ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി. റിയാസാണ് മലപ്പുറം എസ്.പി.ക്ക് പരാതി നൽകിയത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പള്ളികളുടെ ഖാളി സ്ഥാനം വഹിക്കേണ്ടത് രാഷ്ട്രീയനേതാക്കളല്ല, മതപണ്ഡിതരാണെന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന. ഫൈസിക്കെതിരെ എസ്. വൈ. […]

മനരിക്കൽ മൊയ്തീൻ ഹാജി നിര്യാതനായി.

തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മനരിക്കൽ അഷ്റഫിന്റെ പിതാവും പൗര പ്രമുഖനുമായിരുന്ന തിരൂരങ്ങാടി താഴെ ചിന സ്വദേശി മനരിക്കൽ മൊയ്തീൻ ഹാജി(84) നിര്യാതനായി. മറ്റു മക്കൾ: അബ്ദുൾ ഗഫൂർ , അബ്ദുശുകൂർ, അബ്ദുൽ ഹക്കീം, അബ്ദുസ്സലീം, അബ്ദുൽ ഹമീദ്, നിയാസ്, നിസാർ , ഖദീജ, ശരീഫ , ആമിന. മരുമക്കൾ: മുഹമ്മദ് കുട്ടി ഹാജി ചെറുമുക്ക് , ഇബ്രാഹിം പരപ്പനങ്ങാടി , ഖദീജ ഏ.ആർ. നഗർ, സഫിയ വേങ്ങര , നുസൈബ കോട്ടക്കൽ, സാജിത […]

വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം; 

നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു. 📍ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക ● വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ● ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു […]

മലപ്പുറത്ത് വീട് കുത്തിത്തുറന്ന് കവർച്ച

മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും കവർന്നു. മഞ്ചപുള്ളി കുഞ്ഞുമൊയ്‌തീന്റെ വീട്ടിലാണ് കവർച്ച നടന്നത്. അടുക്കള വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ട‌ാക്കൾ അകത്തു കയറിയത്. മുറിയിലെ മേശ തകർത്താണ് സ്വർണ്ണം മോഷ്ട‌ിച്ചത്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീട്ടിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ […]

വള്ളിക്കുന്നില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

വള്ളിക്കുന്ന് : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദേവനന്ദാ ബസ്സും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാർ ചെട്ടിപ്പടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കുവേണ്ടി മെഡിക്കൽ കോളേജിലേക് മാറ്റി. അപകടത്തിൽ പരിക്കേറ്റത് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണെന്നാണ് സൂചന  

ബാലൺ ദ്യോർ റോഡ്രിയ്ക്ക്, വനിതാ വിഭാഗത്തിൽ ഐറ്റാന ബോൻമതി; ബാലൺ ദ്യോർ വേദിയിൽ ‘സ്പാനിഷ് വസന്തം

പാരിസ്: ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ പുരുഷവിഭാ​ഗത്തിലെ ബാലൺ ദ്യോർ ഇത്തവണ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. പുരസ്കാരത്തിന് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറി പിന്തള്ളിയാണ് റോഡ്രി ബാലൺ ദ്യോറിനായി തിരഞ്ഞെടുത്തത്. മികച്ച ക്ലബ്ബായി നിലവിലെ ലാലി​ഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തിരഞ്ഞെടുക്കപ്പെട്ടു. കാ‍ർലോ ആഞ്ചലോട്ടിയാണ് ഈ വർഷത്തെ മികച്ച കോച്ച്. സ്പെയ്നിൻ്റെ കൗമാരവിസ്മയം ലാമിൻ യമാലാണ് ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അർ‌ജന്റീനയുടെ എമിലിയാനോ […]

വലിയോറ മാരത്തൺ-2025 ഔദ്യോഗിക പ്രഖ്യാപനം മന്ത്രി ശ്രീ.വി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു

വലിയോറ : രണ്ടാമത് വലിയോറ മാരത്തണിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ബഹു. സംസ്ഥാന കായിക വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വലിയോറ മിനിബസാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെച്ചിസ്മോ മിനിബസാർ ആണ് പരിപാടിയുടെ സംഘാടകർ.2025 ഫെബ്രുവരി 16 (ഞായർ)നാണ് മാരത്തൺ. ബഹു.മന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ മെചിസ്മോ ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു.

പാക്കട സൈദു സാഹിബിൻ്റെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചിച്ചു

വേങ്ങര: വേങ്ങര കോ-ഓപറേറ്റീവ് ബാങ്ക് ഡയകടറും ട്രേഡ് യൂണിയൻ നേതാവും, മുസ്ലിം ലീഗ് നേതാവുമായ പാക്കട സൈദു സാഹിബിൻ്റെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചിച്ചു. വേങ്ങരയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന സൈദുസാഹിബ് വേങ്ങര ടൗൺ പൗരസമിതിയുടെ പ്രവർത്തനങ്ങൾക്ക് സഹായിയും , രക്ഷാധികാരിയുമായിരുന്നു. സുഹൃത്തും വഴികാട്ടിയുമായിരുന്ന സൈദു സാഹിബിൻ്റെ വേർപാടിൽ അദ്ധേഹത്തിൻ്റെ കുടുംബത്തിൻ്റെയും, സഹപ്രവർത്തകരുടെയും ദുഖത്തിൽ വേങ്ങര ടൗൺ പൗരസമിതി പ്രവർത്തകരും പങ്കുചേരുന്നു.

എൻ്റെ വീട് പദ്ധതിയിൽ ജില്ലയിലെ 44ാം മത്തെ വീടിൻ്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.

വേങ്ങര : കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന K ചിറ്റിലപ്പിള്ളി മാതൃഭൂമി എൻ്റെ വീട് എന്ന പദ്ധതിയിലെ ജില്ലയിലെ 44 ആമത്തെ വീടിൻറെ താക്കോൽദാന കർമ്മം പറപ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ വിജയൻ വിപിക ദമ്പതികൾക്ക് നൽകിക്കൊണ്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു K ചിറ്റിലപ്പിള്ളി യും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിയിൽ ആയിരം വീടാണ് ലക്ഷ്യമിടുന്നത് 600 ൽ കൂടുതൽ വീടുകൾ ഇതിനോടകം നൽകി കഴിഞ്ഞു […]

രാജ്യത്ത് സെന്‍സസ് നടപടികൾ അടുത്ത വർഷം ആരംഭിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിർണയിക്കാനുള്ള സെൻസസ് അടുത്തവർഷം ആരംഭിച്ചേക്കും. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു. സെൻസസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമുണ്ടാകും. ഇത് 2028-ഓടെ പൂർത്തിയാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെൻസസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. രജിസ്ട്രാർ ജനറലും ഇന്ത്യൻ സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണിന്റെ ഡെപ്യുട്ടേഷൻ കാലാവധി അടുത്തിടെയാണ് കേന്ദ്രസർക്കാർ […]