താനൂരിൽ കടലില്‍ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം കരക്കെത്തിച്ചു

താനൂരിൽ കടലില്‍ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം കരക്കെത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് കരയിൽ എത്തിച്ചു ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ താണ് മൃതദേഹം . ഇന്നുച്ചയോടുകൂടിയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. താനൂർ ഹാർബറിൽ നിന്ന് 10 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി

മലപ്പുറം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു ഡ്രൈവർ മരണപ്പെട്ടു

മലപ്പുറം : ഡിപ്പോ സൂപ്പർ ഡീലക്സ് KSRTC ബസ് കർണാടകയിലെ മധൂരിൽ അപകടത്തിൽ പെട്ടതായി വിവരം. ഡ്രൈവർ ഹസീബ് മരണപ്പെട്ടതായി വിവരം ലഭിക്കുന്നു… കൂടുതൽ വിവരങ്ങൾ updating

കുളിക്കുന്നതിന് ഇടയിൽ മുങ്ങി മരണപ്പെട്ടു

മലപ്പുറം കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് അരീക്കൽ സ്വദേശി ചീരങ്ങൽ സൈനുൽ ആബിദ് (14) വയസ്സ് ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് സംഭവം . കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരണപ്പെടുകയായിരുന്നു. മൃതദേഹം കോട്ടക്കൽ അൽ മാസ് ഹോസ്പിറ്റലിൽ

ജില്ലാ ട്രോമാകെയര്‍ ദുരന്തനിവാരണ പരിശീലനം നടത്തി.

മലപ്പുറം: ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നടത്തി. ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ നടത്തുന്നതെന്ന് കലക്ടര്‍ പഞ്ഞു. അഡ്വ. ഹാറൂണ്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. ദുരന്തനിവാരണ മേഖലയില്‍ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത്. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് […]

കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും നൽകുന്നത് കഴുതകൾക്ക് നൽകുന്ന പരിഗണന മാത്രം പൊതുജനംജനം കഴുതയല്ല സാർ

തിരൂരങ്ങാടി : വൈദ്യുത വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ഇബി 111 പേജുള്ള ഒരു ശുപാർശ റെഗുലേറ്ററി ബോർഡിന് നൽകുകയും റെഗുലേറ്ററി ബോർഡ് ഒരു ആചാരം പോലെ കോഴിക്കോടും പാലക്കാടും എറണാകുളത്തും തിരുവനന്തപുരത്തും സിറ്റിങ്ങുകൾ നടത്തി. വൈദ്യുത വിലവർധന മൂലം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇവിടെ എത്തിച്ചേർന്നത്. ഇവരെല്ലാം വൈദ്യുതി വില വർധിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതി തയ്യാറാക്കിയ പരാതികളും കമ്മീഷന് മുന്നിൽ നേരിട്ടുള്ള വാദഗതികളും അവതരിപ്പിച്ചു. കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാതെയും,കുറഞ്ഞ […]

റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചു: മന്ത്രി ജി. ആർ. അനിൽ.

തിരുവനന്തപുരം:കെ. വൈ .സി . മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി .ആർ . അനിൽ അറിയിച്ചു. സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളിൽ 113.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.ഇ . കെ. വൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25 ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 6 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നുണ്ട്. ഈ […]

വേർപാട്

വേങ്ങര : കുറ്റൂർ നോർത്ത് സ്വദേശി കെ.പി.കുഞ്ഞിമൊയ്തുഹാജി (78) നിര്യാതനായി മുൻ ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്, ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ്, കെ.പി.സി.സി മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടി സ്കൂൾ മാനേജർ, തിരൂർ അരിക്ക നറ്റ് മാർക്കൻ്റിംങ്ങ്സ്വ സൈറ്റി പ്രസിഡൻ്റ്  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഖബറടക്കം ഇന്ന് ശനിയാഴ്ച വൈകീട്ട് 5 മണിക്കൂറ്റൂർ കുന്നാച്ചേരി ജുമാ മസ്ജിദിൽ കെ.പി.സി.സി.സെക്രട്ടറി, കെ.പി.അബ്ദുൾ മജീദ്, കെ.പി.ഹുസൈൻ ഹാജി, പരേതരായ, കെ.പി.അബ്ദുൾ റഹ്മാൻ കുട്ടി, കെ.പി.മുഹമ്മദലി […]

കെ പി കുഞ്ഞിമൊയ്തു ഹാജി മരണപ്പെട്ടു

വേങ്ങര പഞ്ചായത്ത് കുറ്റൂർ നോർത്ത് സ്വദേശിയും പൗരപ്രമുഖനും, കോൺഗ്രസ് നേതാവുമായിരുന്ന കെ പി കുഞ്ഞിമൊയ്തു ഹാജി എന്ന (ബാപ്പു ) മരണപ്പെട്ടു. ദീർഘകാലം മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കെപിസിസി മെമ്പർ, മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് വൈസ് ചെയർമാൻ, 12 വർഷക്കാലം മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, കെ എം എച് എസ് സ്കൂൾ മാനേജർ, തിരൂർ തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരിക്കട്ട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് […]

തൃശൂരില്‍ വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ; 2 പേര്‍ അറസ്റ്റിൽ

തൃശൂര്‍: വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച്‌ ഒരു കോടിയിലധികം രൂപയുടെ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറംസ്വദേശികളായ കൊട്ടന്‍ചാല്‍ ഒളകര കാവുങ്ങല്‍ വീട്ടില്‍ കെ. മുഹമ്മദ് ഫൈസല്‍ (26), വേങ്ങര ചേറൂര്‍ കരുമ്ബന്‍ വീട്ടില്‍ ഖാദര്‍ ഷെരീഫ് (37) എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷെയര്‍ ട്രേഡിങ്ങ് വഴി പണം നിക്ഷേപിച്ചാല്‍ 500ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച്‌ വിയ്യൂര്‍ സ്വദേശിയുടെ ഒരു […]

സഹോദരങ്ങളുടെ മക്കൾ, പഠനവും കളിയും ഒരുമിച്ച്, മരണത്തിലും ഒപ്പം; മലപ്പുറത്തെ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ മരണം

കോട്ടക്കൽ : രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച ഞെട്ടലിലാണ് നാട്. വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്ബൻ ഹംസയുടെ മകൻ ഹസ്സൻ ഫസൽ (19), ചെമ്ബൻ സിദ്ദീഖിന്റെ മകൻ ഇസ്മായിൽ ലബീബ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബസും എതിർ ദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന് അടിയിലേക്ക് തെറിച്ച് ലീണ് ഹസ്സൻ […]