കാലിത്തീറ്റയുമായി പോയ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്, വീട് പൂർണമായി തകർന്ന നിലയിൽ

പത്തനംതിട്ട : വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5.45നാണ് അപകടമുണ്ടായത്. തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാജേഷ് ഭാര്യ ദീപ മക്കള്‍ മീനാക്ഷി, മീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. […]

ജില്ലാ കലോത്സവം: ഒപ്പനയിൽ ഒന്നാം സ്ഥാനം ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കളിന്

കോട്ടക്കൽ : കോട്ടക്കൽ രാജാസ് സ്കൂളിൽ നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി. സ്കൂൾചരിത്രത്തിൽ ആദ്യമായിട്ടാണ് യുപി വിഭാഗം ഒപ്പനയിൽ ഈനേട്ടം വിവിധ ഉപജില്ലകളിൽ നിന്നായി 21 ടീമുകളെ പിൻതള്ളിയാണ് മങ്കട ഉപജില്ലക്ക് വേണ്ടി കെ എസ് കെഎം യുപിസ്കൂൾ ഈ നേട്ടം കൈവരിച്ചത്.  

ഫസീലയുടെ കൊലപാതകം: പ്രതി അബ്ദുല്‍ സനൂഫ് ചെന്നൈയില്‍ പിടിയിൽ 

ലോഡ്‌ജിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയായ യുവതി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ അബ്ദുൽ സനൂഫ് കസ്റ്റഡിയിൽ. ചെന്നെ ആവടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ സനൂഫിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി ലോഡ്‌ജിൽ മുറിയെടുത്തത് . പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 24-ാം തിയതിയാണ് തൃശൂർ സ്വദേശി അബ്ദു‌ൾ സനൂഫും ഫസിലയും ലോഡ്‌ജിൽ മുറിയെടുത്തത്. അബ്ദു‌ൾ സനൂഫ് രാത്രി പത്തുമണിയോടെ എടിഎമ്മിൽ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് […]

ദുബായ് കെഎംസിസി വണ്ടൂർ മണ്ഡലം അഖിലെന്ത്യ ഫുട്ബാൾ ടൂർണ്ണമെന്റ് ഡിസംബർ 14ന്

ദുബായ് : വണ്ടൂർ മണ്ഡലം ദുബായ് കെഎംസിസി Keynes Group Presents കുഞ്ഞിപ്പ മെമ്മോറിയൽ അഖിലെന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ-1 2024 ഡിസംബർ 14 ശനി 8 PM @ ഫ്രാൻഗൽഫ് സ്റ്റേഡിയം സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ, അൽ ഖുസൈസ്, ദുബായിൽ വെച്ച് നടക്കും. ടൂർണ്ണമെന്റിന്റെ ഫിക്സ്ചർ നറുക്കെടുപ്പ് ദുബായ് അൽ നഹ്ദ ഫുഡ് കോർട്ട് റെസ്റ്റോറന്റിൽ വെച്ച് നടന്നു. ചടങ്ങിൽ കെഎംസിസി മണ്ഡലം ഭാരവാഹികളായ ഫിറോസ് ബാബു,സഫീർ.പി,നസീം കൂരാട്,ബാദുഷ കല്ലായി,ഉമ്മർ കളത്തിൽ,നാസർ,ശഫാഫ്, ഉവൈസ്, ഫൈറൂസ് […]

രാസലഹരി പിടികൂടി, തൊപ്പിയും പെൺസുഹൃത്തുക്കളും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

കൊച്ചി: താമസസ്ഥലത്തു നിന്ന് സലഹരിയായ എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഒളിവിൽ. മുൻകൂർ ജാമ്യം തേടി ഇയാൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഒളിവിൽ പോകുകയായിരുന്നു. ജാമ്യഹർജി നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എല്ലാം അവസാനിപ്പിക്കുകയാണെന്നും നിഹാദ് […]

കോഴിക്കോട്ട് പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു

പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്. മൃതദേഹം ഓമശ്ശേരി ശാന്തി ആശുപത്രിയിൽ. ഭാര്യ: നൈസിൽ ജോർജ് (തുഷാരഗിരി പുളിക്കൽ കുടുംബാംഗം.) മക്കൾ: അലൻ്റ്, ആൻലിയ. നമ്മുടെ ചുറ്റുവട്ടത്തെ വാർത്തകൾ ലഭിക്കാൻ പടപ്പറമ്പ് ന്യൂസിൽ ജോയിൻ ചെയ്യുക

കോതമംഗലത്ത് പശുവിനെ തിരഞ്ഞുപോയ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളം വനമേഖലയിലേക്ക് പോയത്. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ മുതൽ കാണാതായ പശുവിനെ തിരഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ ഫോൺ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്. വനപാലകരും ഫയർഫോഴ്സും […]

വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അപകടകരം-എസ് ഡി പി ഐ

കണ്ണൂര്‍: അധികാരവും വോട്ട് ബാങ്കും മാത്രം ലക്ഷ്യം വെച്ച് പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആഖ്യാനങ്ങളെ അതേപടി കോപ്പിയടിക്കുക മാത്രമല്ല അവര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയരാഘവനും പി മോഹനനും എം […]

കോഴിക്കോട് ലോഡ്‌ജിൽ പട്ടിക്കാട് സ്വദേശിനി മരിച്ചനിലയിൽ; ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെരിന്തൽമണ്ണ വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയാണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഫസീലയുടെ പിതാവ് പറഞ്ഞു. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു. അതേസമയം, സനൂഫ് ലോഡ്‌ജിൽ നൽകിയ ഫോൺ നമ്പറും […]

ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ 

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും […]