റൈഞ്ച് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്താനൊരുങ്ങി സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ

വേങ്ങര : കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിൻ്റെ ഭാഗമായി മദ്രസ തലങ്ങളിൽ രക്ഷിതാക്കളുടെയും മദ്രസകളിലെ മുതിർന്ന വിദ്യാർഥികളുടെയും മഹല്ലുകളിലെ യുവാക്കളെയും ഉൾപ്പെടു ത്തി ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും ഡിസമ്പർ അവസാന വാരം വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ടത് ഒക്കെ ചെയ്യാനും വേങ്ങര കച്ചേരിപ്പടി റൈഞ്ച് SKMMA യോഗം തീരുമാനിച്ചു യോഗം റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ സിക്രട്ടറി അബ്ദുറസാഖ് അസ്‌ലമി ഉൽഘാടനം ചെയ്തു . ഷറഫുദ്ധീൻ ഫൈസി […]

2024 ബാച്ച് പത്താംതരം തുല്യതാ പഠിതാക്കളുടെ സെൻറ് ഓഫ് സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

വേങ്ങര : ഗവൺമെൻറ് മോഡൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024 ബാച്ച് പത്താംതരം തുല്യത പഠിതാക്കളുടെ സെൻറ് ഓഫ് സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു ചടങ്ങ് ജി എം വി എച്ച് എസ് പിടിഎ പ്രസിഡണ്ട് ശ്രീ എ കെ ഫൈസൽ ഉദ്ഘാടനം ചെയ്യുകയും ശ്രീ ചോലക്കൻ റഫീഖ് മൊയ്തീൻ അധ്യക്ഷത വഹിക്കുകയും ശ്രീ സത്താർ സ്വാഗതം പറയുകയുംഅധ്യാപകരായ അഷ്റഫ് സാർ സുജിത്ത് സാർ ഇഖ്ബാൽ സാർ ഫർഹത് മേടം സാലി സാർ. പ്രേരക […]

വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മരക്കാപറമ്പ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി

വേങ്ങര : ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് മരക്കാപറമ്പ് അംഗനവാടി പ്രവേശനോത്സവം നടത്തി വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു ചടങ്ങിൽ ALMC അംഗങ്ങളായ സുബൈർ ബാവ ഷംസുദ്ധീൻ സി റംല മൂഴിക്കൽ ജാബിർ സി. കെ സിയാദ് സി. കെ അംഗനവാടി ടീച്ചർ ഷാഹിന പി.ടി ഹെൽപർ മറ്റു രക്ഷിതാക്കളും പങ്കെടുക്കയും കുട്ടികൾക്ക് മധുര വിതരണവും ചെയ്തു

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി

പ്രസിദ്ധമായ ദുബൈ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് ദുബൈ അൽ വർഖ പാർക്കിൽ നടന്ന വൈവിധ്യമാർന്ന ചടങ്ങുകളോടെ തുടക്കം കുറിച്ചു. വിവിധ രൂപത്തിലുള്ള വ്യായാമ മുറകൾ, ആരോഗ്യ അവബോധ ക്ലാസ് അടക്കമുള്ള സെഷനുകളിൽ ജില്ലയിലെ പതിനാറ് നിയോജക മണ്ഡലങ്ങളിൽ നിന്നുമായി ഇരുന്നോറോളം പ്രതിനിധികൾ പങ്കാളികളായി പ്രമുഖ ട്രെയിനർമാരായ സി. വി ഉസ്മാൻ (Karate Kid Martial Arts Managing Director), മുഹമ്മദ് ഷാഫി […]

മലയാളഭാഷ ദിനാചരണത്തോടനുബന്ധിച്ച് നിത കൂട്ടായ്മ സംഘടിപ്പിച്ചു

വേങ്ങര: മലയാള ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം മഹാകവി വി സി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. വനിതാ കൂട്ടായ്മ പ്രശസ്ത സാഹിത്യകാരി സുഹ്റ കൂട്ടായി ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡൻ്റ് ഡി . രത്നമ്മ ആദ്ധ്യക്ഷത വഹിച്ചു. കെ രാഗിണി, നിസാറ കല്ലിങ്ങൽ, കെ എം സുചിത്ര,കെ ഗിരീഷ് കുമാർ, ദീപ മാത്യു, കെ നീതു, നിഷ ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. വി സി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി ടി.പി. ശങ്കരൻ, […]