താലൂക്ക് ആശുപത്രിയിലെ തീപിടുത്തം വിഗ്ദ സമിതി അന്വേഷിക്കണം ആം ആദ്മി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തിൻ്റെ കാരണം വിഗ്ദ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാർട്ടി ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു രണ്ടുദിവസം മുമ്പ് പണി കഴിഞ്ഞ യുപിഎസ് പഴയ കേബിളുകൾ മാറ്റാതെയും അധിക തുകക്ക് വർക്ക് നൽകി പഴയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ പണി പൂർത്തീകരിച്ചിരിക്കുകയും ആണെന്ന് ഭാരവാഹികൾ നിവേദനത്തിൽ ആരോപിച്ചു മുൻപ് അവിടെ ജോലി ചെയ്തിരുന്ന ടെക്നീഷ്യൻ ഇപ്പോൾ പുറത്ത് […]

SDPI വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

വേങ്ങര: ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, നാല് സീനിയർ ക്ലർക്ക്, ഓരോന്ന് വീതം ജൂനിയർ ക്ലർക്ക്, ഫുൾടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്ക് അടിയന്തര പ്രാധാന്യം നൽകി ജീവനക്കാരെ നിയമിക്കണമെന്ന് എസ്ഡിപിഐ മാർച്ചിലും ധർണ്ണയിലും ആവശ്യപ്പെട്ടു.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്മാരും ഭരണസമിതിയും പരസ്പരം ഒത്തു കളിക്കുന്ന അവസ്ഥയിൽ ബുദ്ധിമുട്ടുന്നത് പൊതുജനങ്ങളാണ്. വിധവാ പെൻഷനും വാർദ്ധക്യ പെൻഷനും ബിൽഡിങ് പെർമിറ്റും വീടിന് നമ്പർ നൽകലും തുടങ്ങി ഒട്ടനവധി ഫയലുകളാണ് വേങ്ങര ഗ്രാമപഞ്ചായത്ത് […]

താനൂർ ബോട്ടപകടം; അന്വേഷണ കമ്മീഷൻ കാലാവധി ദീർഘിപ്പിച്ചു.

തിരുവനന്തപുരം: 22 പേർ മരണപ്പെട്ട താനൂർ തൂവൽത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലവധി ദീർഘിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീർഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്.2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷൻമാരുമുൾ പ്പെടെ 22 പേർ മരണപ്പെട്ടിരുന്നു. ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങൾ, ഇക്കാര്യത്തിൽ ഏതൊക്കെ ഭാഗത്തുനിന്നും […]

കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു പരിക്ക് പറ്റിയ ആളെ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

മലപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു പരിക്ക് പറ്റിയ ആളെ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. O494 2608250 9995151338 റിപ്പോർട്ട് നൽകിയത് റഷീദ് കുറ്റിപ്പുറം