ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ3 നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീംകോടതി

ദില്ലി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്താവിക്കുന്ന സെഷൻസ് കോടതികൾ ഇക്കാര്യം ഉറപ്പ് വരുത്തണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് മാരായ ബി വി നാഗരത്ന പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദേശം നൽകിയത്. കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി.

ബന്ധു വൈദ്യുതാഘാതമേറ്റ് മരിച്ചു; വിവരമറിഞ്ഞ് കടയിൽ നിന്ന് പുറപ്പെട്ടയാൾ ബൈക്കിടിച്ച് മരിച്ചു..!

താനൂർ : വൈദ്യുതാഘാതമേറ്റ് ബന്ധു മരിച്ചതറിഞ്ഞ് കടയിൽ നിന്ന് പുറപ്പെട്ടയാൾ ബൈക്കപകടത്തിൽ മരിച്ചു. താനൂർ കമ്പനിപ്പടിക്ക് സമീപം വലിയകത്ത് വടക്കെ നാലകത്ത് മജീദാണ് (58) മരിച്ചത്. പൂക്കയിൽവച്ചാണ് അപകടം. ബന്ധു പരപ്പനങ്ങാടി പാലങ്ങിങ്ങൽ വി.പി.ഹബീബ് റഹിമാൻ വൈദ്യുതാഘാതമേറ്റു മരിച്ചിരുന്നു. വിവരമറിഞ്ഞയുടൻ പൂക്കയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മജീദ് ബസിൽ പരപ്പനങ്ങാടിയിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ കുതിച്ചെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. സഹയാത്രികൻ്റെ ഹെൽമറ്റ് തലക്ക് ഇടിച്ച് സാരമായ പരുക്കേറ്റു. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മേജർ […]

ഓട്ടോറിക്ഷ ഓടിക്കുന്നതിനു ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി സുപ്രിംകോടതി ശരിവച്ചു

ന്യൂഡൽ​ഹി: ഓട്ടോറിക്ഷ ഓടിക്കുന്നതിനു ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രിംകോടതി. LMV ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. നിയമഭേദഗതി സുപ്രിം കോടതി ശരിവച്ചു. ഇൻഷുറൻസ് കമ്പനികൾ സമർപ്പിച്ച ഹരജികളെ ശരിവെക്കുന്ന തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. LMV ലൈസൻസുള്ളവർ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണമാണെന്നായിരുന്നു ഇൻഷൂറൻസ് കമ്പനികളുടെ വാ​ദം

ഭാര്യയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത് ; ഹൈക്കോടതി

മൗലികാവകാശമായ സ്വകാര്യതയില്‍ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉള്‍ക്കൊള്ളുന്നുവെന്ന് ഹൈകോടതി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നല്‍കിയ മൊബൈല്‍ കോള്‍ രേഖകള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് ഹൈകോടതി ജസ്റ്റിസ് പറഞ്ഞു. ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല. സ്വകാര്യത അവകാശങ്ങള്‍ ലംഘിച്ച്‌ ശേഖരിച്ച തെളിവുകള്‍ സ്വീകാര്യമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഭാര്യയുടെ കോള്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭർത്താവ് മോഷ്ടിച്ചതായി വ്യക്തമാകുന്നതിനാല്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും ഓടാമെന്ന് ഹൈകോടതി

കൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈകോടതി ഉത്തരവ്‌. 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് ഹൈകോടതി റദ്ദാക്കിയത്. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹൈകോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആര്‍.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം […]