കോട്ടക്കൽ ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ജയദേവൻ അന്തരിച്ചു.

കോട്ടയ്ക്കൽ: വി.പി. എസ്. വി. ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) അന്തരിച്ചു.ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ നടക്കും. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2018ൽ ആണ് പ്രിൻസിപ്പലായത്. കേരള ആയുർവേദിക് സ്‌റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ […]

മലപ്പുറം പൊൻമള സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം: ജിദ്ദ അൽ – സഫയിൽ ജിദ്ഹാനി ആശുപത്രിക്ക് സമീപത്തെ സഫ ബൂഫിയയിൽ ജോലി ചെയ്‌തിരുന്ന മലപ്പുറം പൊൻമള സ്വദേശിയും മുല്ലപ്പള്ളിയുടെ കുഞ്ഞാലി ഹാജിയുടെ മകനുമായ അബ്ദുൽ സലാം (42) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ ജിദ്ദ കെഎംസിസിയും സഹോദരങ്ങളായ മുജീബ്, മമ്മദ് (മുഹമ്മദ്‌ കുട്ടി) തുടങ്ങിയവരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരികയാണ്. ഭാര്യ: ഹഫ്‌സത്ത് ചെമ്പൻ. മക്കൾ:ഫാത്തിമ ഹന്ന, മുഹമ്മദ് ഇഹ്‌സാൻ, മുഹമ്മദ് ഐസിൻ.

തിരൂരങ്ങാടി പോലീസിന്റെ തന്ത്രപരമായ നീക്കം;മൂന്നിയൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ .

മൂന്നിയൂർ: മൂന്നിയൂർ ആലിഞ്ചുവടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരൂരങ്ങാടി പോലീസിന്റെ നേത്രത്വത്തിൽ തന്ത്രപരമായി പിടികൂടി. അന്യ സംസ്ഥാന തൊഴിലാളികളായ ഒഡിഷ കോരാപുട്ട് ജില്ല സ്വദേശി മഖർ കിലാ (28), ഒഡിഷ നബരങ്കപ്പൂർ സ്വദേശി അർജുൻ മാലി (19 ) എന്നിവരാണ് പിടിയിലായത്. തിരുരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാറിന് ലഭിച്ച രഹസ്യ വിവരരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി.വൈഎസ്.പി പയസ് ജോർജിന്റെ നിർദ്ദേശപ്രകാരം ഡാൻ സാഫ് അംഗങ്ങളും, തിരുരങ്ങാടി […]

ഇനി പ്രിന്റ് കോപ്പി വേണ്ട; സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ പതിപ്പ് മതി

തിരുവനന്തപുരം∙ സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അപേക്ഷകര്‍ക്ക് എന്‍ഐസി സാരഥിയില്‍ കയറി എവിടെനിന്നു വേണമെങ്കിലും ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് എടുക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് കോപ്പിയായാലും മതിയാകും. ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് ഘടനയും ഉത്തരവിലുണ്ട്. പുതിയ ലേണേഴ്‌സ് […]

വരുന്നത് 48 ലക്ഷം കല്യാണം; രണ്ട് മാസത്തില്‍ 6 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) റിപ്പോര്‍ട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍ നടക്കുക. വിവാഹ സീസണില്‍ രാജ്യത്ത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ് നടക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഡല്‍ഹിയില്‍ മാത്രം 4.5 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നും 1.5 ലക്ഷം കോടിയുടെ ബിസിനസ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തി. 2024 നവംബര്‍ 12 മുതലാണ് വിവാഹ സീസണ്‍ ആരംഭിക്കുക. രാജ്യത്തെ റീട്ടെയ്ല്‍ വ്യാപാരികള്‍ […]

മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിദ്യാർഥിനി മരിച്ചു

പൊയിനാച്ചി : തലസീമിയ അസുഖത്തെത്തുടർന്ന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി ചികിത്സയിൽ കഴിയുമ്പോൾ മരിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിനി എച്ച്.റമീസ തസ്ലിം (16) ആണ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്. ബാര തൊട്ടി റമീസ വില്ലയിലെ ഹുസൈൻ കൊളത്തൂരിന്റെയും ഫാത്തിമത്ത് റസീനയുടെയും ഏക മകളാണ്. ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്ന ഹുസൈന്റെ പരാതിയിൽ ആസ്പത്രിക്കെതിരേ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ലക്ഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് റമീസയ്ക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ […]

സാമൂഹികമാധ്യമ ഉപയോഗം 16 വയസ്സുമുതൽ മതി; നിയമം കൊണ്ടുവരാൻ ഓസ്ട്രേലിയ

മെൽബൺ: കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽവരുമെന്നും ആൽബനീസ് പറഞ്ഞു. 16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ ഉപയോഗത്തിൽനിന്ന് എങ്ങനെ ഒഴിവാക്കാമെന്നതിന് എക്സും ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പ്രായോഗികവഴി കണ്ടെത്തണമെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ആവശ്യം. ആയിരക്കണക്കിന് രക്ഷിതാക്കളോട് സംസാരിച്ചെന്നും […]

സൈബര്‍ തട്ടിപ്പുകളുടെ സ്വഭാവം മാറുന്നു, അതീവ ജാഗ്രത വേണമെന്ന് പോലീസ്

ആലപ്പുഴ: സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറിവരുന്നതായും തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്. സംസ്ഥാനത്തും ആലപ്പുഴ ജില്ലയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി. ജില്ലയില്‍ കഴിഞ്ഞവര്‍ഷം 94 സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഈ വര്‍ഷം നവംബര്‍വരെ 251 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 2024 നവംബര്‍ അഞ്ചുവരെ ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളുടെ എണ്ണം 1,922 ആണ്. കഴിഞ്ഞവര്‍ഷമിത് […]