തലക്കടത്തൂരിൽ കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയ ഏഴു വയസ്സുകാരൻ മരണപ്പെട്ടു.

തിരൂർ: തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു . ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് . തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

വാഹന ഇൻഷൂറൻസ് തുക കുറയുമെന്ന് സൂചന

രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും. ഇൻഷൂറൻസ് റെഗുലേറ്ററി & ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർണായക നീക്കത്തിന് ഒരുങ്ങുന്നത്. നിലവില്‍ സേവന ദാതാക്കള്‍ക്ക് ഇൻഷൂറൻസ് കമ്പനികള്‍ വലിയ തുകയാണ് കമ്മീഷനായി നല്‍കുന്നത്. ഉയർന്ന പ്രീമിയം തുകയില്‍ നിന്നാണ് ഈ കമ്മീഷൻ നല്‍കുന്നത്. കമ്മീഷൻ ഉയരുന്നത് പ്രീമിയം വർദ്ധിക്കാനും കാരണം ആകുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ […]