വിവാഹസംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞു: 27 ൽ 26 പേരും മരണത്തിന് കീഴടങ്ങി

ഇസ്ലാമബാദ്: പാകിസ്‌താനിലെ ഗിൽജിത് – ബാൾട്ടിസ്താൻ പ്രദേശത്ത് ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നു വെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട ബസിൽ ആകെ ഉണ്ടായിരുന്നത് 27 യാത്രക്കാരാണ്. ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നദിയിൽ […]

വേർപാട്

വലിയോറ : വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് എന്ന ശരീഫ് മടപ്പള്ളി തായ്ലെന്റിൽവെച്ച് മരണപ്പെട്ടു. മടപ്പള്ളി അബ്ദുൽ സലാമിന്റെ മകനാണ്. ഭാര്യയും രണ്ട് മക്കളും ഭാര്യ പിതാവും മരണസമയത്ത് കൂടെയുണ്ടായിരുന്നു. കോട്ടക്കലിലെ പ്രമുഖ ഫർണിച്ചർ ഹോൾസെയിൽ സ്ഥാപനമായ സ്റ്റാർലെറ്റ്’ഉടമകളിലൊരാളാണ്.ബിസിനസ്സ് ആവശ്യാർത്ഥം കുടുംബത്തോടൊപ്പം തായ്ലാന്റ് സന്ദർശനത്തിനിടക്കാണ് അകാലത്തിൽ മരണം സംഭവിക്കുന്നത്.മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

ഡ്രൈവിംഗ് ഗ്രൗണ്ടില്‍ മാറ്റങ്ങളുമായി ഗതാഗത വകുപ്പ്; ഇനി മുതല്‍ കയറ്റവും, ഇറക്കവും റിവേഴ്സ് പാര്‍ക്കിംഗും, എല്ലാം ഗ്രൗണ്ടില്‍ ഉണ്ടാകും

ഡ്രൈവിംഗ് ഗ്രൗണ്ടില്‍ മാറ്റങ്ങളുമായി ഗതാഗത വകുപ്പ് മുന്നോട്ട്. ആധുനിക സൗകര്യങ്ങളും, ക്രമീകരണങ്ങളുമായി സ്വകാര്യ മേഖലയില്‍ ഡ്രൈവിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങാൻ അനുമതി നല്‍കി ഉത്തരവിറക്കി. 12 പേർക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗ്രൗണ്ടുകള്‍ ഒരുക്കണം. തുടർന്ന് RTO മാരുടെ നേതൃത്വത്തില്‍ ഗ്രൗണ്ട് പരിശോധിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് പരിശോധനയില്‍ ഉറപ്പാക്കിയ ശേഷമാകും അന്തിമ അനുമതി. ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറച്ചും, കാലഹരണപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കിയുമെല്ലാം ആദ്യ ഘട്ട പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി . ഇനി രണ്ടാം ഘട്ടമാണ്. ആധുനിക സൗകര്യങ്ങള്‍ […]

ഹലാല്‍ ഭക്ഷണം ഇനിമുതല്‍ മുസ്ലിം യാത്രക്കാര്‍ക്ക് മാത്രം; മുന്‍കൂട്ടി ബുക്ക് ചെയ്യണം, മാറ്റവുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഒര്‍ഡര്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങളില്‍ മാത്രമേ ഇനി മുതല്‍ ‘മുസ്ലിം മീല്‍’ എന്ന് അടയാളപ്പെടുത്തുകയുള്ളൂ. ഇത് സ്‌പെഷ്യല്‍ ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മുസ്ലിം മീല്‍ വിഭാഗത്തിന് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുകയുള്ളൂവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് […]