കാണ്മാനില്ല

മലപ്പുറം :  കരിമ്പുഴ ഹൈ സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് മുസ്തഫ വയസ്സ് 13 s/o സിദ്ദീഖ് പുത്തൻപുരയ്ക്കൽ വീട് .കൂട്ടില കടവ് കരിമ്പുഴ എന്ന കുട്ടിയെ ഇന്നു വൈകീട്ട് 4 pm മുതൽ മുതൽ കാണ്മാനില്ല. വല്ലപ്പുഴ യിലുള്ള ഉമ്മയുടെ വീട്ടിലേക്കാണെന്നു പറഞ്ഞു പോയതാണ് കണ്ടുകിട്ടുന്നവർ9847156385 ഈ നബറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്

സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്

തിരുവനന്തപുരം: ഇന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവർഷ ബിരുദ കോഴ്‌സ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. കേരള-കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ എഐഎസ്എഫ്, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർദ്ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച […]

മംഗളൂരുവിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

മംഗളൂരുവിലെ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ കീർത്തന (21) നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിൽ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു.

എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ

എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെ പിഴത്തുക ഇനിയും ഉയരും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയത്. 2024 ജൂലൈ വരെ നിയമം ലംഘിച്ച വാഹന ഉടമകളില്‍ 89 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ഇതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. […]

സന്ദീപ് വാര്യർ പാണക്കാട്, സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ

പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട്‌ ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്‌, മുസ്ലീം ലീഗ് […]