തായ്‌ലൻഡ് നാഷണൽ ഹെൽത്ത്‌ അസംബ്ലി : കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്ത് നിന്നും എം. കെ. റഫീഖ

മലപ്പുറം : തായ്‌ലാൻഡ് സർക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17 -ാമത് നാഷണൽ ഹെൽത്ത്‌ അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ സംബന്ധിക്കും. ഇത് സംബന്ധിച്ച് തായ്‌ലാന്റ് സർക്കാരിൽ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന് ലഭിച്ചു. തായ്‌ലൻഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത്‌ കമ്മീഷനാണ് എല്ലാ വർഷവും നാഷണൽ ഹെൽത്ത്‌ അസംബ്ലി സംഘടിപ്പിക്കുന്നത്. നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും […]

കൊടിഞ്ഞി ഫൈസൽ വധത്തിന് എട്ടാണ്ട്; വിചാരണ അടുത്ത വർഷം ജനുവരിയിൽ തുടങ്ങും

കൊടിഞ്ഞി : ആർ.എസ്.എസ് ഗൂഢാ ലോചന നടത്തി നടപ്പിലാക്കിയ കൊലപാതകമാണ് കൊടിഞ്ഞി ഫൈസൽ വധം. കൊടിഞ്ഞി ഫാറുഖ് നഗർ സ്വദേശി പുല്ലാണി അനിൽ കുമാർ എന്ന ഫൈസൽ ജോലി ചെയ്തിരുന്ന റിയാദിൽ വെച്ചാണ് ഇസ്‌ലാംമതം സ്വീകരിച്ചത്. ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. നാട്ടിലെത്തിയ ഫൈസലിന് ആർ.എസ്.എസ് പ്രവർത്തകരുടെ നിരവധി ഭീഷണിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കൊടിഞ്ഞിയിൽ തന്നെ തുടർന്നു. 2016 നവംബർ 21-ന് സൗദിയിലേക്ക്മടങ്ങാൻ ടിക്കറ്റെടുത്ത ഫൈസൽ. കൊടിഞ്ഞിയിലേക്ക് ഇവരെ സന്ദർശിക്കാൻ വരുന്ന ഭാര്യയുടെ മാതാപിതാക്കളെ […]

സമസ്ത കേരളത്തിന്‍റെ സൂര്യ തേജസെന്ന് സന്ദീപ് വാര്യർ; ജിഫ്രി തങ്ങളെ സന്ദർശിച്ച് ഭരണഘടനയുടെ പകര്‍പ്പ് കൈമാറി

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ […]

വള്ളിക്കുന്ന് – ആനങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു മൂന്നു യാത്രക്കാർക്ക് പരിക്ക്

തൃശ്ശൂരിൽ നിന്നും കാസർഗോട്ടേക്ക് പോകുന്ന യാത്രക്കാർക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നത് പട്ടാമ്പി-ചെറുപ്പുളശ്ശേരി സ്വദേശി ജുനൈദ് (18),തൃശ്ശൂർ ചാവക്കാട് സ്വദേശികളായ മിർസാൻ (19 ),മിർസാന്റെ പിതാവ് മുഹ്സിൻ (51) എന്നിവർക്കാണ് പരിക്കേറ്റത്.മൂവരും ബന്ധുക്കളാണ്. പിതാവ് മുഹ്സിൻ ആയിരുന്നു ഡ്രൈവർ,എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് അടിച്ചപ്പോൾ നിയന്ത്രണം വിട്ടകാർ തൊട്ടടുത്തെ മരത്തിലിടിക്കുകയായിരുന്നു.. പരിക്കുപറ്റിയവരെ പരപ്പനങ്ങാടി നഹാസ് പോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിതാവ് മുഹ്സിന് ഗുരുതരമായ പരിക്കേറ്റുവെന്നും,ഇദ്ധേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു,പിന്നീട് തുടർ ചികിത്സക്കായി മറ്റു രണ്ടുപേരേയും കൂടെ കോട്ടക്കൽ അൽമാസ് […]