റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബര്‍ 25) രാവിലെ 11 മുതല്‍ നല്‍കാവുന്നതാണ്. ഡിസംബര്‍ 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in

ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണം; ശുപാര്‍ശയുമായി വനിതാ കമ്മീഷൻ 

ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷന്‍. വാര്‍ത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ശുപാര്‍ശകള്‍ സഹിതം ഇക്കാര്യം സര്‍ക്കാരിന് സമര്‍പ്പിച്ചു. ‘വളയിട്ട കൈകളില്‍ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീ പദവിയുടേയും അതിന്റെ മാന്യതയുടേയും മുന്‍പില്‍ അപ്രസക്തമാണ്. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ […]

സ്പോർട്സ് നിർബന്ധ വിഷയമായി പാഠ്യപദ്ധതിയിൽ പരിഗണിക്കണമെന്ന് കായിക മന്ത്രി

കേരള സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ടെന്നീസ് ടൂർണമെന്‍റിന് തുടക്കമായി. 22 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ടെന്നീസ് മത്സരങ്ങൾ കവടിയാർ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. അറുപതോളം യൂണിവേഴ്സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ടൂ‍‍ർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തത്. ഇത്തരം ടെന്നീസ് ചാമ്പ്യൻഷിപ്പുകൾ കേരളത്തിൻ്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് പ്രോത്സഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്പോർട്സ് ആക്റ്റിവിറ്റിക്ക് കൂടുതൽ ഊന്നൽ നൽകാനാണ് […]

ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിയുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക, ഋഷഭ് പന്ത് 27 കോടിക്ക് ലക്നൗവിൽ

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തിയിരുന്നു. എന്നാൽ ശ്രേയസ് അയ്യരുടെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ വീണു. ഋഷഭ് പന്തിനെ 27 കോടി എന്ന റെക്കോഡ് തുകയ്ക്ക് ലക്‌നൗ സ്വന്തമാക്കി. എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ജോസ് ബട്‍ലർ 15.75 കോടി […]

വേങ്ങര സ്വദേശിയായ യുവാവിന്റെ മരണവുമായി വന്ന വാർത്തയിലെ തെറ്റിദ്ധാരണ നീക്കി.

വേങ്ങര സ്വദേശിക്ക് ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് ഷോക്കേറ്റുവെന്ന ഈ ചാനലിലെ വാർത്ത തെറ്റിദ്ധാരണയായിരുന്നുവെന്നും യഥാർത്ഥത്തിൽ പ്ലഗ്ഗിലെ വയറിൽ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത് എന്നുമാണ് അറിയാൻ കഴിഞ്ഞത്. ബന്ധുവെന്ന് തോന്നിക്കുന്ന ഒരാൾ വാട്സാപ്പ് വഴി നൽകിയ ശബ്ദ സന്ദേശമാണ് തെറ്റിദ്ധാരണാപരമായ വാർത്തക്ക് കാരണം വാർത്തയിൽ കുടുംബത്തിന് വന്ന ദുഃഖത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.

സർക്കാർ വയോജന മന്ദിര സന്ദർശനം

തവനൂർ: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തവനൂർ ഹോൾഡ് ഏജ് ഹോം, വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാരും സന്ദർശിച്ചു. ഈ സന്ദർശനം, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സായംപ്രഭാ ഹോം പദ്ധതിയും വൃദ്ധസദനവും തമ്മിലുള്ള വ്യത്യാസം മുതിർന്ന പൗരന്മാർക്കും പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടത്. നോക്കുവാൻ ആരുമില്ലാത്ത, ഒറ്റപ്പെടലിൽ കഴിയുന്ന വയോജനങ്ങൾക്ക് ആജീവനാന്ത അഭയകേന്ദ്രമായാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. സായംപ്രഭാ ഹോം പദ്ധതി, തദ്ദേശസ്ഥാപനങ്ങളുടെ വയോജന ക്ഷേമപ്രവർത്തന റിസോഴ്‌സ് സെന്ററായും, മുതിർന്ന പൗരന്മാർക്ക് പകൽസമയം മാനസിക […]