കാലിത്തീറ്റയുമായി പോയ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്, വീട് പൂർണമായി തകർന്ന നിലയിൽ
പത്തനംതിട്ട : വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5.45നാണ് അപകടമുണ്ടായത്. തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാജേഷ് ഭാര്യ ദീപ മക്കള്‍ മീനാക്ഷി, മീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. […]