വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി വി നസീമ ടീച്ചര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്‌സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്‌സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി വി നസീമ ടീച്ചര്‍ അന്തരിച്ചു. കൊളവയല്‍ സ്വദേശിനിയാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്. കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) സംസ്ഥാന ചെയർപേഴ്സൻ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയർസെകൻഡറി സ്‌കൂളില്‍ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുള്ള […]

ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  ഇൻതിബാഹ് എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം കെ ബാവ ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ആവയിൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പികെ അൻവർ നഹ, ആർ ഷുക്കൂർ,പി വി നാസർ, സിദ്ധീഖ് കാലൊടി, നൗഫൽ എ പി, അബ്ബാസ് വാഫി, അടാട്ടിൽ കുഞ്ഞാപ്പു പ്രസംഗിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ജില്ല മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും […]

സംഭലിലേക്ക് പുറപ്പെട്ട മുസ്ല‌ിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു

ന്യൂഡൽഹി : സംഘർഷമുണ്ടായ ഉത്തർ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഉത്തർ പ്രദേശ് അതിർത്തിയിലാണ് ഇവരെ തടഞ്ഞത്. ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദു‌ൽ വഹാബ്, ഹാരിസ് ബീരാൻ, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച‌ ഉച്ചക്കാണ് സംഭവം. സംഘർഷ മേഖലയാണെന്നും അവിടേക്ക് പോകാൻ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. എന്നാൽ, യാത്ര […]

മദ്യലഹരിയില്‍ ഡ്രൈവിംഗ് വേണ്ട, ‘മുട്ടന്‍ പണി’ കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്

ഡ്രൈവിംഗിലെ അശ്രദ്ധകൊണ്ട് നിരവധി ജീവനുകളാണ് ഓരോ ദിവസവും നിരത്തുകളില്‍ പൊലിയുന്നത്. മദ്യപിച്ചു വാഹനമോടിച്ച് വരുന്ന അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന അപകടങ്ങളാണ അതുകൊണ്ടു തന്നെ ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റ് ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യേണ്ടതും അപകടസാധ്യതകളെ തിരിച്ചറിയേണ്ടതും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക്, സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ […]

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു. ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള […]

യു.എ.ഇ. ദേശീയ ദിനം പ്രമാണിച്ച് 2269 തടവുകാർക്ക് മോചനം

യു.എ.ഇ.യുടെ അമ്പത്തി മൂന്നാം ദേശീയ ദിനം പ്രമാണിച്ച് 2269 തടവുകാർക്ക് മോചനം നൽകാൻ യു.എ.ഇ .പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. നല്ലപെരുമാററം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യു.എ.ഇ. പ്രസിഡന്റ്‌ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിൽ സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​നു​ശേ​ഷം താമസ, വി​സാ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ക്ക് ഈ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വു​ക​ള്‍ക്ക് വി​ധേ​യ​രാ​യവർ , അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച വ്യ​ക്തി​ക​ള്‍ തുടങ്ങിയവർക്കും ഇളവ് ലഭിക്കില്ല […]

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്ത മുഹമ്മദ് അർഷാഫിനെ എസ്ഡിപിഐ ആദരിച്ചു

വേങ്ങര: മുഹമ്മദ് അർഷാഫിനെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. 78-മത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച വേങ്ങരയുടെ അഭിമാനം മുഹമ്മദ് അർഷാഫിനെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കോടൻ അബ്ദുനാസർ, സെക്രട്ടറി മൻസൂർ അപ്പാടൻ, ചീരങ്ങൻ സലീം, സിപി അസീസ് ഹാജി എന്നിവർ നേതൃത്വം നൽകി.

ഭരണ ഘടനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു; ജില്ലാ തല പരിപാടി എടരിക്കോട്ട് നടന്നു

എടരിക്കോട്:ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരിയുടെയും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു.എടരിക്കോട് PKM ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സീനിയർ സിവിൽ ജഡ്ജിയും D LSA ജില്ലാ സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി . മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു.ആഷിസ് സ്വാഗതം പറഞ്ഞു . ചീഫ് ഗസ്റ്റ് രമേശ്‌ കുമാർ കെ പി , (D D E മലപ്പുറം) ഭരണഘടന എന്ത് […]

തിരുരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി;ആദ്യഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യും

തിരൂരങ്ങാടി: തിരുരങ്ങാടി നഗരസഭയിൽ ത്വരിതഗതിയിൽ നടക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം 2025-മാർച്ചിൽ കമ്മീഷൻ ചെയ്യാൻ നഗരസഭയിൽ ചേർന്ന സർവ്വകക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും സംയുക്ത യോഗത്തിൽ തീരുമാനം. കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് കെ.പി.എ .മജീദ് എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. കരിപറമ്പ് മുതൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി അടുത്ത ദിവസം ആരംഭിക്കും. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി രാത്രിയിൽ ആയിരിക്കും പ്രവർത്തി നടക്കുക. റോഡ് പുനരുദ്ധാരണവും ഉടനെ നടക്കും. കരിപറമ്പ്, ചന്തപ്പടി, […]

ദുബൈ കെ.എം.സി.സി ഈദ് അൽ ഇത്തിഹാദ് ആഘോഷംവൻ വിജയമാക്കും

യു.എ.ഇ 53-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഡിസംബർ 1 ഞായറാഴ്ച അൽ നാസർ ലെഷർലാൻ്റിൽ ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഈദ് അൽ ഇത്തിഹാദ് പ്രോഗ്രാം വിജയിപ്പിക്കുന്നതിനായ് ചടങ്ങിലേക്ക് ജില്ലയിൽ നിന്നും ആയിരത്തി അഞ്ഞൂറ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ദുബൈ കെ.എം സി.സി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. അൻവർ നഹ, ആർ ശുക്കൂർ, കെ.പി.എ സലാം, പി.വി നാസർ, ഒ.ടി.സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, […]