കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് അർഷാഫിന് ഉജ്ജ്വല സ്വീകരണം

വേങ്ങര: സൂപ്പർ ലീഗ് കേരള യങ് പ്ലെയർ ജേതാവും സൂപ്പർ ലീഗ് ക്ലബ്ബ് കാലിക്കറ്റ് എഫ്സിയുടെ നായകനുമായ കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് അർഷാഫിന് നാട്ടുകാർ നൽകുന്ന സ്വീകരണം കരി മരുന്നിന്റെയും ബാൻഡ് വാദ്യാേപകരണങ്ങളുടെ അകമ്പടിയോട് കൂടിയുള്ള ആഘോഷ സ്വീകരണത്തിന് ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6:30 ന് കൂരിയാട് നിന്നും പ്രയാണം ആരംഭിച്ച് വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നും തിരിച്ചു പറമ്പിൽപടിയിൽ സമാപനം കുറിക്കുന്നു. ഈ ആഘോഷ പരിപാടിയിലേക്ക് എല്ലാ നാട്ടുകാരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ […]

കോട്ടക്കൽ നഗരസഭ NMMS മോഡൽ പരീക്ഷയും പരിശീലനവും നടത്തി

കോട്ടക്കൽ: നഗരസഭയിലെ പുതിയ പദ്ധതിയായ ലേൺ വെൽ ഹബ് മത്സര പരീക്ഷയുടെ ഭാഗമായി കോട്ടൂർ AKMHSS ൽ വെച്ച് 8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS സ്കോളർഷിപ്പ് പരീക്ഷയുടെ മാതൃകാ പരീക്ഷ നടത്തി. ഓൺലൈൻ ലിങ്ക് ഉപയോഗിച്ചാണ് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തത്.കോട്ടക്കൽ നഗരസഭയിലെ പരിധിയിൽ നിന്നും,കോഴിക്കോട്, പാലക്കാട് ,തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുമായി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ രക്ഷിതാക്കൾക്കായി ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കോട്ടക്കൽ നഗരസഭയുടെ വൈസ് ചെയർമാൻ മുഹമ്മദ് അലി ചെരട അവർകൾ അധ്യക്ഷത വഹിച്ചപരിപാടി കോട്ടക്കൽ […]

സിഗ്നേച്ചർ ഭിന്നശേഷി കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ: കബീർ മച്ചിഞ്ചേരിക്ക്

തിരൂരങ്ങാടി: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ച് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ ‘കർമ്മ ശ്രേഷ്ഠ ‘ പുരസ്കാരത്തിന് ഡോ: കബീർ മച്ചി ഞ്ചേരിയെ തെരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തീകരണത്തിനും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലക്കും ഡോ: കബീർ നൽകി വരുന്ന സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ: കബീർ മച്ചിഞ്ചേരി പ്രവാസിയും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൻസോ ടെക് കമ്പനിയുടെയും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാബ് സൂൾ […]

SჄS ചിനക്കൽ യൂണിറ്റ് ഗ്രാമസമ്മേളനം സമാപിച്ചു

വേങ്ങര: “ഉത്തരവാദിത്വം മനുഷ്യപറ്റിന്റെ രാഷ്ട്രീയം” എന്ന പ്രമേയത്തിൽ SჄS പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്നു കൊണ്ടിരിക്കുന്ന ഗ്രാമസമ്മേളനം വലിയോറ ചിനക്കൽ യൂണിറ്റിൽ സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ചരിത്ര ചർച്ച,വികസന ചർച്ച,സൗഹൃദ ചായ,വയോജന സംഗമം,യുവജന ചർച്ച,പ്രാസ്ഥാനിക കുടുംബ സംഗമം, വിഭവ ഡയറക്ടറി പ്രകാശനം,സിയാറത്ത് ,എക്സിബിഷൻ, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.നിഷാദ് സഖാഫി അധ്യക്ഷത വഹിച്ചു.SჄS മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ പാഴൂർ പ്രമേയ പ്രഭാഷണം നടത്തി,ഷാഹുൽ ഹമീദ്, യൂസുഫ് പി, അബ്ദുൽ ഹാജി എന്നിവർ സംസാരിച്ചു. […]

എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി യുവജന ചർച്ച സംഘടിപ്പിച്ചു

വേങ്ങര: എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന ഗ്രാമ സമ്മേളനത്തിനോടനുബന്ധിച്ച് എസ് വൈ എസ് വലിയോറ ചിനക്കൽ യൂണിറ്റ് യുവജന ചർച്ച സംഘടിപ്പിച്ചു. യുവതലമുറയുടെ ആരോഗ്യം,ഭക്ഷണ ശൈലി,അരാഷ്ട്രീയത,സാമൂഹ്യപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. കെ.ടി. നിഷാദ് സഖാഫിയുടെ അധ്യക്ഷതയിൽ 12-ാം വാർഡ് മെമ്പർ സാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു.ഷാഹുൽ ഹമീദ്. കെ. ടി ആമുഖ പ്രഭാഷണം നടത്തി. പി. മുസ്തഫ, യൂസുഫ്.പാലശേരി ജലീൽ. പി, മുഹമ്മദ്‌ കെ. ടി, സിറാജ്,മുഹമ്മദലി. വി,റഹീം സഖാഫി, […]

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ: മുജാഹിദ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു

വേങ്ങര: ഡിസംബർ 15ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം വേങ്ങര സബാഹ് സ്ക്വയറിൽ മുജാഹിദ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു. ബഹുമാന്യനായ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തുന്ന ഈ സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഊരകം കുന്നത്ത് വെച്ച് ഇന്നലെ (നവംബർ 24) ബഹുമാന്യനായ ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ ഭാഗമായി സമീപത്തുള്ള ആയിരത്തോളം വീടുകളിൽ പ്രഭാഷണത്തിലേക്ക് ക്ഷണിക്കുവാനും സത്യസന്ദേശം കൈമാറാനും വേണ്ടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻെറ പ്രവർത്തകർ സന്ദർശനം നടത്തി. വിസ്ഡം […]

തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ മാമാങ്കം ജനുവരിയിൽ

തിരുരങ്ങാടി : തിരുരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് ശേഖരണവുമായി സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ്റ് സംഘടിപ്പിക്കുന്നു .സ്‌കൂൾ പി.ടി.എ യും എസ്.എം.സി കമ്മിറ്റിയും സംയുക്തമായി പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ യാണ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ്റ് സംഘടിപ്പിക്കുന്നുത്‌ . ജനുവരി ആദ്യവാരത്തിലാണ് ടൂർണ്ണമെന്റ് ആരംഭിക്കുക.പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് അടക്കം പ്ലസ് വൺ തുടർ പഠനം സാധ്യമാകുന്നതിനു വേണ്ടി സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഭൂമി വാങ്ങുന്നതിനായാണ് ഫണ്ട് ശേഖരിക്കുന്നത്. ഇത്തവണ […]

യുപിയിലെ പോലീസ് വെടിവയ്പിനെതിരെ; ചെമ്മാട് എസ് ഡി പി ഐ പ്രതിഷേധം

തിരൂരങ്ങാടി : ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിലെ സർവെക്കേതിരേ പ്രതിഷേധിച്ച മൂന്ന് യുവാക്കളെ വെടിവച്ച് കൊന്ന പോലിസ് ഭീകരതക്കെതിരേ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രതിഷേധപ്രകടനം നടത്തി. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട്, നൗഫൽ പരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, അബ്‌ദുൽ സലാം, ഹബീബ്, ഫൈസൽ, ബക്കർ, ഫൈസൽ കൊടിഞ്ഞി, മൊയ്തീൻകുട്ടി കുണ്ടൂർ നേതൃത്വം നൽകി.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

എആർ നഗർ: വയനാടും, പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതാക്കളായ പ്രയങ്കാഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ വൻ ഭൂരിപക്ഷത്തിൽ വി ജയിച്ചതിൽ അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് എആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി,കെ സി അബ്ദുറഹിമാൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി കെ മൂസ ഹാജി , ഹുസൈൻ […]

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബര്‍ 25) രാവിലെ 11 മുതല്‍ നല്‍കാവുന്നതാണ്. ഡിസംബര്‍ 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in