തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.
തിരൂർ :തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.പരേതനായ ചത്തേരി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ ചത്തേരി മുനീർ (52) അജ്മാനിൽ മരണപ്പെട്ടു. അജ്മാനിൽ ബേക്കറി മാനേജരായി ജോലിചെയ്യുകയായിരുന്നു. ഭാര്യ :സൽമത്ത്. മക്കൾ :ജസ്ന ജാസിം, അംജത്ത്. മരുമകൻ :ജംഷീർ. സഹോദരങ്ങൾ :സഫീർ, മുജീബ് റഹ്മാൻ, നദീറ, സമീറ, ഫസീല. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരും.