മലപ്പുറത്തെ കുലുക്കം, ആശങ്കയൊഴിഞ്ഞു
മലപ്പുറം: മലപ്പുറം പോത്തുകൽ പഞ്ചായത്തിലെ ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയില്‍നിന്നുണ്ടായ ശബ്ദവും പ്രകമ്പനവും പരിശേധിക്കാൻ ശാസ്ത്രജ്ഞരെത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങള്‍ക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ […]