മഅ്ദനിയുടെ വിട്ടിനുള്ളില്‍ മോഷണം; വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടിച്ചത് അടുപ്പക്കാരന്‍
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ സഹായിയെ എളമക്കര പൊലീസ് അറസ്റ്റ്‌ചെയ്തു. വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദ് (23) ആണ് കുടുങ്ങിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 35 കേസുണ്ട്. കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ […]