SDPI വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

വേങ്ങര: ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, നാല് സീനിയർ ക്ലർക്ക്, ഓരോന്ന് വീതം ജൂനിയർ ക്ലർക്ക്, ഫുൾടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്ക് അടിയന്തര പ്രാധാന്യം നൽകി ജീവനക്കാരെ നിയമിക്കണമെന്ന് എസ്ഡിപിഐ മാർച്ചിലും ധർണ്ണയിലും ആവശ്യപ്പെട്ടു.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്മാരും ഭരണസമിതിയും പരസ്പരം ഒത്തു കളിക്കുന്ന അവസ്ഥയിൽ ബുദ്ധിമുട്ടുന്നത് പൊതുജനങ്ങളാണ്. വിധവാ പെൻഷനും വാർദ്ധക്യ പെൻഷനും ബിൽഡിങ് പെർമിറ്റും വീടിന് നമ്പർ നൽകലും തുടങ്ങി ഒട്ടനവധി ഫയലുകളാണ് വേങ്ങര ഗ്രാമപഞ്ചായത്ത് […]

താനൂർ ബോട്ടപകടം; അന്വേഷണ കമ്മീഷൻ കാലാവധി ദീർഘിപ്പിച്ചു.

തിരുവനന്തപുരം: 22 പേർ മരണപ്പെട്ട താനൂർ തൂവൽത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലവധി ദീർഘിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീർഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്.2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷൻമാരുമുൾ പ്പെടെ 22 പേർ മരണപ്പെട്ടിരുന്നു. ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങൾ, ഇക്കാര്യത്തിൽ ഏതൊക്കെ ഭാഗത്തുനിന്നും […]

കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു പരിക്ക് പറ്റിയ ആളെ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

മലപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു പരിക്ക് പറ്റിയ ആളെ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. O494 2608250 9995151338 റിപ്പോർട്ട് നൽകിയത് റഷീദ് കുറ്റിപ്പുറം

2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയ്യാര്‍; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിംപിക്സിന് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ കത്തിലൂടെ അറിയിച്ചു. മഹത്തായ അവസരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിതുറക്കുമെന്ന് കായികമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി […]

വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

തിരൂരങ്ങാടി : വാടകയിന്മേൽ പതിനെട്ട് ശതമാനം ജി എസ് ട്ടി നികുതി ചുമത്തി എല്ലാ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സർക്കാരുകളുടെ തെറ്റായ തീരുമാനത്തിന്നെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമറ്റി നവംബർ ഏഴ്ന് രാജ്ഭവൻ മാർച്ച് നടത്തുന്നതിൻ്റെ ചെമ്മാട് യൂണിറ്റിൻറെ വിളംബര ജാഥക്ക് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് ട്രഷറർ അമർ മനരിക്കൽ മണ്ഡലംട്രഷറർ സിദ്ധീഖ് ആധാർ ബഷീർ വിന്നേഴ്സ് എം മൊയ്തീൻ കോയ സി എച്ച് ഇസ്മായിൽ സമദ് കാരാടൻ […]

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം തുടങ്ങി

മലപ്പുറം : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. കലക്ടര്‍ വി.ആര്‍.വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രമുഖരായ 75 ഓളം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ 105 സ്റ്റാളുകളുണ്ട്. പുസ്തക പ്രകാശനങ്ങള്‍, പുസ്തക ചര്‍ച്ച, മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായ കാവ്യാര്‍ച്ചന തുടങ്ങിയ പരിപാടികള്‍ നടക്കും. പുസ്തകങ്ങൾ ആകര്‍ഷകമായ വിലക്കുറവില്‍ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും. ഏഴിന് സമാപിക്കും.  

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

വിനോദസഞ്ചാരികളുടെ വരവ്: ഒന്നാം സ്ഥാനം സ്വന്തമാക്കി എറണാകുളം

കോഴിക്കോട്  കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മലപ്പുറത്തെ കാഴ്ചകൾ തേടിയെത്തുന്നതു 2 ശതമാനത്തിൽ താഴെപ്പേർ മാത്രം. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 6,49,057 വിദേശികളാണ്. ഇതിൽ മലപ്പുറത്തെത്തിയതു  10,398 പേർ. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനത്ത് 8–ാം സ്ഥാനത്താണു ജില്ല. എറണാകുളമാണ് ഒന്നാമത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരമാണിത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും മലപ്പുറം 8–ാം സ്ഥാനത്താണ്. 7.75 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷം മലപ്പുറത്തെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലയിൽ നിലമ്പൂരിലും പൊന്നാനിയിലും തിരൂരിലുമെല്ലാം […]

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിന്‍റെ മുൻവശത്ത് യുവാവിന്‍റെ മൃതദേഹം, അതിഥി തൊഴിലാളിയെന്ന് സംശയം

കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന സൂചന. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തായാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലാണ്. മരിച്ചയാളുടെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിച്ചതായും അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായും ഫറോക്ക് പൊലീസ് അധികൃതര്‍ അറിയിച്ചു. […]

വേർപാട്

വലിയോറ : പരപ്പിൽ പാറ ചെള്ളിതൊടു സ്വദേശി മുഹമ്മദ് തെക്കേ വീട്ടിൽ മരണപ്പെട്ടു കൂടുതൽ വിവരങ്ങൾ പിന്നെ അറിയിക്കുന്നതാണ് മക്കൾ : ഹമീദ്, ആരിഫ , ഉമൈബ, ഫൗസിയ ,നുസ്റത്ത്