വൈക്കത്ത് ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കോട്ടയം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. നാല് വയസുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായിരുന്നു ശിവപ്രിയയും നിധീഷും. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. നിധീഷിനെ പൊലീസ് അറസ്റ്റ് […]

മൊബൈൽ ഫോണും സൈബർ കുറ്റകൃത്യങ്ങളും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര:ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബും അമ്പലമാട് വായനശാലയും സംയുക്തമായി മൊബൈൽ ഫോണും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വായനശാ ല സെക്രട്ടറി കെ.ബൈജു ഉൽഘാടനം ചെയ്തു. പി സുനിൽ കുമാർ ആദ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി . ഇ.കെ റഷീദ് സ്വാഗതവും ഷാനിൽ നന്ദിയും പറഞ്ഞു.

ജിദ്ധ കെ. എം .സി .സി മലപ്പുറം ജില്ല “സോക്കർ സീസൺ 1 ന് ” ഉജ്ജ്വല തുടക്കം.

ജിദ്ദ കെ .എം .സി . സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച “കെ എം സി സി മലപ്പുറം ജില്ല സോക്കർ ” സീസൺ 1 ന് ഉജ്ജ്വല തുടക്കം. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾ അണിനിന്ന മാർച്ച് പാസ് റ്റോടെയാണ് തുടക്കം കുറിച്ചത്. മാർച്ച് പാസ്റ്റിൽ വ്യത്യസ്ഥങ്ങങ്ങളായകലാവിഭവങ്ങളുമായി അണിയിച്ച മാർച്ച് പാസ്റ്റ് കേരളപ്പിറവിയുടെ ഒരു ആഘോഷം കൂടിയായി മാറി. മാർച്ച് പാസ്റ്റിന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ,സെൻട്രൽ കമ്മിറ്റി ചെയർമാൻ […]

ചെമ്മാടൻ നാരായണന് വീട്. അബു ഹാജിയുടെ സ്വപ്‍ന സാക്ഷാൽക്കാരം

വേങ്ങര : വലിയോറ  ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പഞ്ചായത്ത് വാർഡ് 17 പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശ്രയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ AK അബുഹാജി, ഹംസ ഹാജി പുല്ലമ്പലവൻ, പി.പി സഫീർ […]

ജനപ്രതിനിധികൾ ധർണ നടത്തി

വേങ്ങര : ഗ്രാമപഞ്ചായ ത്തിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ പ്രസിഡന്റ് ശ്രീമതി ഹസീന ഫസലിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻറ് ഡയറക്ടറുടെ മലപുറത്തെ ഓഫീസിന് മുമ്പിൽ ധർണ നടത്തി. കുന്നുമ്മൽ ജഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ ജോയൻറ് ഡയറക്ടർ ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണാ സമരം ഇസ്മായിൽ മാസ്റ്റർ പൂകോട്ടൂർ ഉൽഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി […]

പാലത്തിങ്ങൽ പാലത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല

തിരൂരങ്ങാടി : പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ പാലത്തിൻറെ ലൈറ്റുകൾ മാസങ്ങൾക്ക് മുന്നേ റിപ്പയർ ചെയ്തിരുന്നു ഇപ്പോൾ വീണ്ടും ലൈറ്റുകൾ കണ്ണടച്ചിരിക്കുന്നു ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയുടെ താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് ബ്രിഡ്ജസ് എ ഇ ക്ക് പരാതി . സാമൂഹ്യ ദ്രോഹികളുടെയും മയക്കുമരുന്ന കച്ചവടക്കാരുടെയും ലോബികൾ ഇടയ്ക്കിടെ ലൈറ്റുകൾ കേടുവരുന്നതിന് കാരണമാവുന്ന തായും അടിക്കടിയുള്ള ലൈറ്റ് കേടുവരൽ കാരണമാകുന്നതായി നാട്ടുകാരും പറയുന്നു കേടുവരുന്ന ലൈറ്റുകൾ റിപ്പയർ ചെയ്യാൻ എടുക്കുന്ന കാലതാർഗ്യവും നാട്ടുകാരിൽ പ്രതിഷേധമുളവാക്കുന്നു

റൈഞ്ച് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്താനൊരുങ്ങി സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ

വേങ്ങര : കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിൻ്റെ ഭാഗമായി മദ്രസ തലങ്ങളിൽ രക്ഷിതാക്കളുടെയും മദ്രസകളിലെ മുതിർന്ന വിദ്യാർഥികളുടെയും മഹല്ലുകളിലെ യുവാക്കളെയും ഉൾപ്പെടു ത്തി ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും ഡിസമ്പർ അവസാന വാരം വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ടത് ഒക്കെ ചെയ്യാനും വേങ്ങര കച്ചേരിപ്പടി റൈഞ്ച് SKMMA യോഗം തീരുമാനിച്ചു യോഗം റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ സിക്രട്ടറി അബ്ദുറസാഖ് അസ്‌ലമി ഉൽഘാടനം ചെയ്തു . ഷറഫുദ്ധീൻ ഫൈസി […]

2024 ബാച്ച് പത്താംതരം തുല്യതാ പഠിതാക്കളുടെ സെൻറ് ഓഫ് സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

വേങ്ങര : ഗവൺമെൻറ് മോഡൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024 ബാച്ച് പത്താംതരം തുല്യത പഠിതാക്കളുടെ സെൻറ് ഓഫ് സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു ചടങ്ങ് ജി എം വി എച്ച് എസ് പിടിഎ പ്രസിഡണ്ട് ശ്രീ എ കെ ഫൈസൽ ഉദ്ഘാടനം ചെയ്യുകയും ശ്രീ ചോലക്കൻ റഫീഖ് മൊയ്തീൻ അധ്യക്ഷത വഹിക്കുകയും ശ്രീ സത്താർ സ്വാഗതം പറയുകയുംഅധ്യാപകരായ അഷ്റഫ് സാർ സുജിത്ത് സാർ ഇഖ്ബാൽ സാർ ഫർഹത് മേടം സാലി സാർ. പ്രേരക […]

വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മരക്കാപറമ്പ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി

വേങ്ങര : ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് മരക്കാപറമ്പ് അംഗനവാടി പ്രവേശനോത്സവം നടത്തി വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു ചടങ്ങിൽ ALMC അംഗങ്ങളായ സുബൈർ ബാവ ഷംസുദ്ധീൻ സി റംല മൂഴിക്കൽ ജാബിർ സി. കെ സിയാദ് സി. കെ അംഗനവാടി ടീച്ചർ ഷാഹിന പി.ടി ഹെൽപർ മറ്റു രക്ഷിതാക്കളും പങ്കെടുക്കയും കുട്ടികൾക്ക് മധുര വിതരണവും ചെയ്തു

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി

പ്രസിദ്ധമായ ദുബൈ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് ദുബൈ അൽ വർഖ പാർക്കിൽ നടന്ന വൈവിധ്യമാർന്ന ചടങ്ങുകളോടെ തുടക്കം കുറിച്ചു. വിവിധ രൂപത്തിലുള്ള വ്യായാമ മുറകൾ, ആരോഗ്യ അവബോധ ക്ലാസ് അടക്കമുള്ള സെഷനുകളിൽ ജില്ലയിലെ പതിനാറ് നിയോജക മണ്ഡലങ്ങളിൽ നിന്നുമായി ഇരുന്നോറോളം പ്രതിനിധികൾ പങ്കാളികളായി പ്രമുഖ ട്രെയിനർമാരായ സി. വി ഉസ്മാൻ (Karate Kid Martial Arts Managing Director), മുഹമ്മദ് ഷാഫി […]