കാൺമാനില്ല

തിരൂരങ്ങാടി:ഈ ഫോട്ടോയിൽ കാണുന്ന പന്തരങ്ങാടി കണ്ണാടിത്തടത്ത് താമസിക്കുന്ന mohamned isham. 15 വയസ്സ് എന്ന കുട്ടിയെ ഇന്ന് (11-11-024) ഞായർ വൈകീട്ട് 6.00 മണിമുതൽ കാൺമാനില്ല. എന്തെകിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറുകളിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു Mob :9605092820 Mob :9567250848. റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; 2 പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ഇന്നലെ രാത്രി ബേപ്പൂരിൽ 

മത്സ്യബന്ധന ബോട്ടിന് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45 ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ ‘അഹല്‍ ഫിഷറീസ്’ എന്ന ബോട്ടിലാണ് സംഭവം. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനില്‍ നിന്നാണ് തീപടർന്നത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബോട്ട് പൂർണമായും കത്തിനശിച്ചു.

അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം അകത്ത് ചെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. എന്നാല്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി വിഷം ചേര്‍ത്തതറിയാത തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ […]

തലക്കടത്തൂരിൽ കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയ ഏഴു വയസ്സുകാരൻ മരണപ്പെട്ടു.

തിരൂർ: തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു . ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് . തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

വാഹന ഇൻഷൂറൻസ് തുക കുറയുമെന്ന് സൂചന

രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും. ഇൻഷൂറൻസ് റെഗുലേറ്ററി & ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർണായക നീക്കത്തിന് ഒരുങ്ങുന്നത്. നിലവില്‍ സേവന ദാതാക്കള്‍ക്ക് ഇൻഷൂറൻസ് കമ്പനികള്‍ വലിയ തുകയാണ് കമ്മീഷനായി നല്‍കുന്നത്. ഉയർന്ന പ്രീമിയം തുകയില്‍ നിന്നാണ് ഈ കമ്മീഷൻ നല്‍കുന്നത്. കമ്മീഷൻ ഉയരുന്നത് പ്രീമിയം വർദ്ധിക്കാനും കാരണം ആകുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ […]

കോട്ടക്കൽ ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ജയദേവൻ അന്തരിച്ചു.

കോട്ടയ്ക്കൽ: വി.പി. എസ്. വി. ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) അന്തരിച്ചു.ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ നടക്കും. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 2018ൽ ആണ് പ്രിൻസിപ്പലായത്. കേരള ആയുർവേദിക് സ്‌റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ […]

മലപ്പുറം പൊൻമള സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം: ജിദ്ദ അൽ – സഫയിൽ ജിദ്ഹാനി ആശുപത്രിക്ക് സമീപത്തെ സഫ ബൂഫിയയിൽ ജോലി ചെയ്‌തിരുന്ന മലപ്പുറം പൊൻമള സ്വദേശിയും മുല്ലപ്പള്ളിയുടെ കുഞ്ഞാലി ഹാജിയുടെ മകനുമായ അബ്ദുൽ സലാം (42) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ ജിദ്ദ കെഎംസിസിയും സഹോദരങ്ങളായ മുജീബ്, മമ്മദ് (മുഹമ്മദ്‌ കുട്ടി) തുടങ്ങിയവരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരികയാണ്. ഭാര്യ: ഹഫ്‌സത്ത് ചെമ്പൻ. മക്കൾ:ഫാത്തിമ ഹന്ന, മുഹമ്മദ് ഇഹ്‌സാൻ, മുഹമ്മദ് ഐസിൻ.

തിരൂരങ്ങാടി പോലീസിന്റെ തന്ത്രപരമായ നീക്കം;മൂന്നിയൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ .

മൂന്നിയൂർ: മൂന്നിയൂർ ആലിഞ്ചുവടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരൂരങ്ങാടി പോലീസിന്റെ നേത്രത്വത്തിൽ തന്ത്രപരമായി പിടികൂടി. അന്യ സംസ്ഥാന തൊഴിലാളികളായ ഒഡിഷ കോരാപുട്ട് ജില്ല സ്വദേശി മഖർ കിലാ (28), ഒഡിഷ നബരങ്കപ്പൂർ സ്വദേശി അർജുൻ മാലി (19 ) എന്നിവരാണ് പിടിയിലായത്. തിരുരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാറിന് ലഭിച്ച രഹസ്യ വിവരരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി.വൈഎസ്.പി പയസ് ജോർജിന്റെ നിർദ്ദേശപ്രകാരം ഡാൻ സാഫ് അംഗങ്ങളും, തിരുരങ്ങാടി […]