മലപ്പുറം ജില്ല പരിവാറിന്റെ ദ്വൈമാസ ക്യാമ്പയിൻ വേങ്ങര പഞ്ചായത്ത് പരിവാർ കമ്മറ്റി 01/12/2024 ന് ഞായറായ്ച്ച വേങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് ചേർന്നു

മലപ്പുറം ജില്ല പരിവാറിന്റെ ദ്വൈമാസ ക്യാമ്പയിൻ വേങ്ങര പഞ്ച പ്രസ്തുത പരിപാടിയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു പരിവാർ വേങ്ങര സെക്രട്ടറി നിഷ ടീച്ചർ സ്വാഗത പ്രസംഗം നടത്തി അധ്യക്ഷപീഠം അലങ്കരിച്ചു കൊണ്ട് പരിവാർ പ്രസിഡണ്ട് ഹംസ മുക്കമ്മൽ പ്രസംഗിച്ചു തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംസാരിച്ചു മെമ്പർമാരായ ചോലക്കൻ റഫീഖ് മൊയ്തീൻ അബ്ദുല്ലത്തീഫ് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം എന്നിവർ സംസാരിച്ചു തുടർന്ന് പരിവാർ ജില്ലാ […]

തദ്ദേശ വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്നത് നാല് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍y സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോU ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും […]

ഡിജിറ്റൽ അറസ്റ്റിലൂടെ കോടികളുടെ തട്ടിപ്പ് ; കൊച്ചിയിൽ രണ്ടു മലയാളികള്‍ അറസ്റ്റിൽ

കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍7 പൊലീസ്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍ സ്വദേശി കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് […]

ഞാനിത്രയേറെ വേദനിക്കുന്നുണ്ടെങ്കിൽ മുസ്ലിംകളുടെ ആശങ്ക എത്ര വലുതാകും, പള്ളികളുടെ സർവേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത് വലിയ ദ്രോഹം: പൊട്ടിക്കരഞ്ഞ് ദുഷ്യന്ത് ദവേ

ന്യൂദൽഹി: രാജ്യത്തെ പള്ളികൾക്ക്മേൽ ഹിന്ദുത്വവാദികൾ അവകാശവാദവുമായെത്തി കേസ് കൊടുക്കുമ്പോൾ പള്ളികളുടെ സർവേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേ പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ രംഗത്ത്. കരൺ ഥാപ്പറുമായി ദി വയറിനായി നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ പൊട്ടിത്തെറിച്ചത്. സുപ്രിം കോടതി ബാർ അസോസിയേഷൻ്റെ മുൻ പ്രസിഡന്റും ഇന്ത്യയിലെ മുൻനിര അഭിഭാഷകരിലൊരാളുമാണ് ദുഷ്യന്ത് ദവെ. “ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയ്ക്കും ഈ രാജ്യത്തിനും വലിയ ദ്രോഹമാണ് ചെയ്തത്. ജസ്റ്റിസ് ചന്ദ്രചൂഡ് ബി.ജെ.പിയുടെ കൈയിലെ കളിപ്പാവയാണ്. ആർക്കെങ്കിലും വേണ്ടിയാണോ ചന്ദ്രചൂഡ് ഇത് ചെയ്യുന്നതെന്ന […]

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തിൽ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്നും മാർഗ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു. […]

വാടകയിന്മേലുള്ള ജി എസ് ടി : കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വാടകയിന്മേലുള്ള ജിഎസ്ടി നയം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ ചെറുകിട വ്യാപാരികൾ, അടുത്തിടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തമുള്ള ജി എസ് ടി കൗൺസിലിന്റെ തീരുമാനപ്രകാരം  വാടകയിൻമേൽ ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും ഇതു സംബന്ധിച്ച് അപ്പോൾ തന്നെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു . കഴിഞ്ഞദിവസം  […]