ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാമിലേക്ക്; വെളിപ്പെടുത്തലുമായി സഹതാരം

പോര്‍ച്ചുഗീസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായെന്ന വെളിപ്പെടുത്തലുമായി സഹതാരം. സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിന്റെ താരമായ മുന്‍ ഗോള്‍കീപ്പറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു അറബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വലീദ് വെളിപ്പെടുത്തി. റൊണാള്‍ഡോ ഇസ്ലാം മതം ഏറെ താത്പര്യമുണ്ടെന്നും മതം മാറ്റത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വലീദ് വ്യക്തമാക്കുന്നു. ഗോള്‍ […]

ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷൻ 

ആലപ്പുഴ:’ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ’. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിഷയം ഗൗരവത്തിലെടുത്തത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി […]

പ്രകൃതി പഠനത്തിനും പരിപാലനത്തിനും ഗ്രാമീണ തലത്തിൽ വിവിധ പദ്ധതികൾ ആവിശ്കരിക്കാൻ ആഹ്വാനം ചെയ്ത് ഏകദിന ശിൽപശാല സമാപിച്ചു.

മലപ്പുറം: ജൈവ വൈവിദ്യ’പരിസ്ഥിതി. സംരക്ഷണ പരിപാലനം. ജനങ്ങളിലൂടെ എന്ന വിഷയത്തിൽ ജില്ലാ കലക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫിലെ കോൺഫ്രൻസ് ഹാളിൽ നടന്ന ഏകദി ശിൽപശാലയും പി – ബി. ആർ. രണ്ടാഭാഗം തയ്യാറാക്കലും നടന്നു. വിവിധ ഡിപാർട്ട്മെൻ്റ് തല മേധാവികൾ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു ജില്ലയിലെ നാൽപതോളം പഞ്ചായത്തു കളിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ ജൈവ വൈവിദ്യ പരിസ്ഥതി അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു വേങ്ങര പഞ്ചായത്തിനെ പ്രതിനിധികരിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ […]

കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി

കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണർവുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. ഇതിന് പുറമെ […]