ആന എഴുന്നള്ളിപ്പ് നിയന്ത്രണം നടപ്പാക്കിയാൽ തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരും’;നിയമ നിർമ്മാണം നടത്തണമെന്ന് ദേവസ്വങ്ങൾ
തൃശ്ശൂർ: ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിൽ സർക്കർ നിയമ നിർമാണം നടത്തി ഇളവ് വരുത്തണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ദേവസ്വങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഈ ഘട്ടത്തിൽ സുപ്രീം കോടതിയെ അപ്പീൽ ഹർജിയുമായി സമീപിക്കില്ലെന്നും ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു. ഈ മാസം 8 ന് വൈകിട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വെടിക്കെട്ട്, ആന […]