വേങ്ങര സഹകരണ ബാങ്ക് ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്കാരം നേടി

വള്ളിക്കുന്ന്: സഹകരണ വകുപ്പ് ജീവനക്കാരനായിരുന്ന അന്തരിച്ച മരാത്തയിൽ ബേബിരാജ് ൻ്റെ സ്മരണയ്ക്ക് മരാത്തയിൽ ബേബിരാജ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സഹകരണ സ്ഥാപനതിനുള്ള സ്മാരക പുരസ്കാരത്തിന് വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്ക് അർഹരായി. ഉയർന്ന വായ്പ കുടിശികയിലും മറ്റും കാരണം ആസ് തിശോഷണം സംഭവിച്ച ബാങ്ക് ഇരുപത് വർഷത്തിനിപ്പുറം കൈവരിച്ച നേട്ടം പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ട്രെസ്റ് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 8 ന് അത്താണിക്കൽ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ചെയർമാൻ എം […]

കെ കെ മുഹമ്മദ് മാസ്റ്ററുടെ പേരിൽ നാമകരണം ചെയ്ത ഫലകം അനാച്ഛാദനം ചെയ്തു

ഇരിങ്ങല്ലൂർ: അടിസ്ഥാന സൗകര്യങ്ങളിൽ വളരെയധികം പിന്നോക്കം നിന്നിരുന്ന നമ്മുടെ പാലാണി പ്രദേശത്ത് റോഡുകളും വെള്ളവും വെളിച്ചവും എത്തിച്ച് നാടിൻെറ വികസനത്തിന് വേണ്ടി കഠിനാധ്വാനത്തോടൊപ്പം തൻ്റെ സ്വന്തം സമ്പത്തുപയോഗിച്ചും മറ്റുള്ളവരെ സഹകരിപ്പിച്ചും നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് കെകെ മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നത് അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി നിർമ്മിച്ച പാലാണി-കാഞ്ഞിരക്കടവ് റോഡാണ് കെ കെ മുഹമ്മദ് മാസ്റ്റർ റോഡ് എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് നടന്ന ചടങ്ങിൽ നാമകരണം ചെയ്ത ഫലകം തികച്ചും ഉത്സവാന്തരീക്ഷത്തിൽ […]

വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പറപ്പൂർ: പറപ്പൂർ മണ്ഡലം കോൺഗ്രസ്‌,യൂത്ത് കോൺഗ്രസ്‌ സംയുക്തമായി വൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ,മണ്ഡലം പ്രസിഡന്റ്‌ എ എ റഷീദ്,മുൻ മണ്ഡലം പ്രസിഡന്റ്‌ മൂസ ടി ഇടപ്പനാട്ട്,യൂത്ത് പ്രസിഡന്റ്‌ സുഭാഷ്,വാർഡ് മെമ്പർ ലക്ഷ്മണൻ,ഇബ്രാഹിം,മുഹമ്മദ്‌ കുട്ടി, ആലി ബാവ, ഹനീഫ,അമീർ ബാപ്പു,യാസിർ കെ സി,ഇക്ബാൽ, ജസൽ ഡാനിഷ്, ഷറഫു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

വേർപാട്

അച്ഛനമ്പലം : സ്വദേശി പുള്ളാട്ടുവീട്ടിൽ മൊയ്‌ദീൻ കുട്ടി  എന്നവർ മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.  

വളാഞ്ചേരി വട്ടപ്പാറയിലെ ചെങ്കൽ ക്വാറി അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം ചെമ്പിക്കൽ ഊരോത്ത് പള്ളിയാൽ സ്വദേശി മരണത്തിന് കീഴടങ്ങി

വളാഞ്ചേരി : വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കൽ ക്വാറിയിൽ വാഹനം ഓടിക്കുന്നതിന്നിടയിൽ ഡ്രൈവർ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടിരുന്നു : ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം കൊളത്തോൾ ഊരോത്ത് പള്ളിയാൽ മുണ്ടറം കുന്നത്ത് പരേതനായ പോക്കർ മകൻ മൊയ്തീൻ കുട്ടി ( 40 ) മരണപ്പെട്ടു : അതേ ചെങ്കൽ ക്വാറിയിൽ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാൻ കാത്ത് റോഡരികിൽ നിൽക്കുകയായിരുന്ന മൊയ്തീൻ കുട്ടിയെ നിയന്ത്രണം […]

മനുഷ്യക്കടത്ത്; വാഗ്ദാനം കംബോഡിയയിൽ ജോലി, ഒരു ലക്ഷത്തോളം രൂപ ശമ്പളം; യുവാക്കളുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ..!

മലപ്പുറം : ജോലി വാഗ്ദാനം ചെയ്‌തു കംബോഡിയയിലേക്കു മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശികളായ യുവാക്കളുടെ പരാതിയെ തുടർന്ന്, മേലേപട്ടാമ്പി കുറുപ്പൻതോടി നസിറുദ്ദീൻ ഷായെ (32) ആണു ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ‌് ചെയ്തത്. നെടുമ്പാശേരിയിൽ നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരെ നസിറുദ്ദീൻ ഷാ കംബോഡിയയിൽ എത്തിച്ചതായും പലരും […]

പോത്തിനെ പുലി ആക്രമിച്ചു കൊന്നു; സംഭവം വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തിമലയിൽ; പുലി തന്നെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതീകരിച്ചു..!

പെരിന്തൽമണ്ണ : അമ്മിനിക്കാട് മലനിരകളുള്ള കൊടികുത്തിമലയിൽ പോത്തിനെ പുലി ആക്രമിച്ചു കൊന്നു. ഇവിടെ സ്ഥിരമായി പുലി ശല്ല്യം ഉള്ള ഏരിയ അല്ല പക്ഷെ എന്നാൽ പോലും ആടുകളെയും വളർത്തു മൃഗങ്ങളെ ഒക്കെ ഇതിന് മുമ്പും പിടിച്ചിട്ടുണ്ട്. പക്ഷെ ഇത്ര വലിയ വളർത്തു മൃഗത്തെ ആക്രമിക്കുന്നതും കൊല്ലുന്നതും ആദ്യമായിട്ടാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണ് എന്ന് സ്ഥിതീകരിക്കുകയും ചെയ്തു. റിനോജിന്റെ പോത്തിനെയാണ് പുലി ആക്രമിച്ചത്. ഒരഴ്ച്ചയായിട്ടൊള്ളു രണ്ട് പോത്തുക്കളെ മേടിച്ചിട്ട്. ഒന്നിനെ കെട്ടിയിടുകയ്യും മറ്റൊന്നിനെ കെട്ടാതെ […]