യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 185 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ത്തു

ലഖ്നൗ: സംഭലിൽ ആറുപേരെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം അണയും മുമ്പ് തന്നെ പള്ളിക്ക് നേരെ ബുൾഡോസർ രാജുമായി യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 100 വർഷങ്ങൾ പഴക്കമുള്ള മസ്ജിദ് ആണ് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ആരോപിച്ച് പൊളിച്ചുനീക്കിയത്. യു.പിതലസ്ഥാനമായ ലഖ്‌നൗവിൽനിന്ന് 125 കിലോമീറ്റർ അകലെ ഫതഹ്പൂർ ജില്ലയിലെ ലലൗലി നഗരത്തിൽ സ്ഥിതിചെയ്യുന്ന നൂരി മസ്ജിദ് ആണ് പൊളിച്ചത്. സംഭൽ ഷാഹി ജുമാ മസ്‌ജിദിന് മേൽ സംഘ്‌പരിവാർ അവകാശവാദം ഉന്നയിക്കുകയും സർവേ നടത്തിയതിനെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചു കൊല്ലുകയുംചെയ്‌ […]

സമസ്തയിൽ ഭിന്നതയില്ലെന്ന് ജിഫ്രി തങ്ങള്‍; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെ സമവായ ചർച്ച അവസാനിച്ചു

മലപ്പുറം: സമസ്തയിൽ രണ്ടു വിഭാ​ഗമില്ലെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്തുവെച്ചു നടന്ന ലീ​ഗ്- സമസ്ത സമവായ ചർച്ചയ്ക്കു ശേഷം നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതെയാണ് ചർച്ച അവസാനിച്ചത്. ലീഗ് വിരുദ്ധ വിഭാഗത്തിന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിലർ വരാൻ സാധിക്കില്ലെന്ന് അസൗകര്യം അറിയിച്ചെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. ‘അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുക […]

അമിതവേഗം, ട്രാഫിക് നിയമലംഘനം; യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കാം, ബാക്കി എം.വി.ഡി. നോക്കും

റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് നെക്‌സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം. ചെയ്യേണ്ടത്: ക്യൂ.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ പേര്, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവനല്‍കി പാസ്വേഡ് സെറ്റുചെയ്തശേഷം ഒറ്റത്തവണ പാസ്വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ആപ്പിലെ സിറ്റിസണ്‍ സെന്റിനല്‍ […]

മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല മാതാവിനെ കത്തി കൊണ്ട് കഴുത്തിന് വെട്ടി സംഭവം കോഴിക്കോട്തിക്കോടിയിൽ

മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല മാതാവിനെ കത്തി കൊണ്ട് കഴുത്തിന് വെട്ടി സംഭവം കോഴിക്കോട്തിക്കോടിയിൽ   മൊബൈലിൽ ഗെയിം കളിക്കാൻ മകന്ഫോൺ കൊടുത്തില്ല നൊന്തു പ്രസവിച്ച് പോറ്റി വളർത്തിയപൊന്നുമ്മയെ കത്തി കൊണ്ട് കഴുത്തിന് വെട്ടി ഗുരുതരാവസ്ഥയിൽ മാതാവ് ആസ്പത്രിയിൽസംഭവം കോഴിക്കോട് ജില്ലയിലെതിക്കോടിയിൽ കരുതിയിരിക്കുകനേരിന്റെ മാർഗത്തിൽ നന്മയുടെ പ്രകാശം മക്കളിൽ അനുഗ്രഹമായി തീരുവാൻനാഥനോട് പ്രാർത്ഥിക്കുകഅതോടൊപ്പം അവന്റെ കൂട്ടുകാരെ കുറിച്ച് നന്നായി വിലയിരുത്തുക ചുറ്റും ലഹരിയുടെ ലോകം പിഞ്ചു മക്കളിലേക്കും എത്തിച്ചേരുകയാണ്., പയ്യോളി (കോഴിക്കോട്)∙ ഗെയിം കളിക്കുന്നതിന് മൊബൈൽ […]

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഉടൻ അവതരിപ്പിക്കും; ആദ്യം സംയുക്ത പാർലമെന്ററി സമിതിക്ക് വിടും

ന്യൂഡൽഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്നാണ് സൂചന. ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. സംയുക്ത പാർലമെന്ററി സമിതി വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം കേൾക്കും. അവയ്ക്കു പുറത്ത് ആരെയെല്ലാം കേൾക്കണമോ, അവരെയും സമിതി കേൾക്കും. നിലവിൽ ബിൽ അവതരിപ്പിക്കുക എന്നതും, പാസ്സാകുക പിന്നീട് ആലോചിക്കാമെന്നുമാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് […]

എന്ത്‌ H ഉം 8 ഉം?’; ഒരു കാര്യവുമില്ല; ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ അടിമുടി മാറ്റുന്നു; മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും..!

സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണേഴ്‌സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ് നടപടി. H ഉം 8 ഉം കൊണ്ട് കാര്യമില്ല. തിയറി പരീക്ഷ വിപുലപ്പെടുത്തും അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ ഉൾപ്പെടുത്തും. ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. […]

കരുമ്പില്‍ -ചുള്ളിപ്പാറ റോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റി: ഗതാഗത കുരുക്ക് ഒഴിവാകും

തിരൂരങ്ങാടി:വാഹനങ്ങള്‍ക്ക് തടസ്സമായിരുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു, പോസ്റ്റ് മാറ്റാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത് പ്രകാരം തിരൂരങ്ങാടി നഗരസഭ എസ്റ്റിമേറ്റ് തുക അടവാക്കിയാണ് മാറ്റിയത്. മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് മാറ്റുന്ന പ്രവര്‍ത്തി നടത്തിയിരുന്നുവെങ്കിലും തടസ്സത്തെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവെച്ചതായിരുന്നു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ 13-9-2024ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ കത്ത് അംഗീകരിക്കുകയും നടപടി സ്വീകരിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ് ഒഴിവാക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി ലൈന്‍ വലിക്കാനും ചുള്ളിപ്പാറ […]

ജൈവവളങ്ങൾ പൊടിക്കുന്നതിനുള്ള കാർഷികയന്ത്രം വിതരണം ചെയ്‌തു

പരപ്പനങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരപ്പനങ്ങാടി ബ്ലോക്ക് കൃഷിശ്രീ സെന്ററിന് ജൈവവളങ്ങൾ പൊടിക്കുന്നതിനുള്ള കാർഷികയന്ത്രം വിതരണം ചെയ്‌തു. 90 ശതമാനം സബ്സിഡിയിലാണ് സെൻ്ററിന് യന്ത്രം നൽകിയത്. പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്‌തു. ചേളാരി അരീപ്പാറയിൽ നടന്ന ചടങ്ങിൽ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി […]

വള്ളിക്കുന്നിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് കരുമരക്കാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കരുമരക്കാട് സ്വദേശി മജീദിന്റെ മകൻ മുഹമ്മദ്‌ ദിൽഷാദ് (19) ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.എം.കൃഷ്ണ അന്തരിച്ചു

ബെ​ഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.