ഫുട്ബോൾ മത്സരത്തിനിടെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടി കയറി; വിദേശ താരം സാമുവലിന് വിലക്കേർപ്പെടുത്തി
മലപ്പുറം : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടി കയറിയ വിദേശ താരത്തിന് വിലക്കേർപ്പെടുത്തി. ഈ സീസനിലെ ടൂർണമെൻ്റുകളിലാണ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ വെച്ചു നടന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് സുപ്പർ സ്റ്റുഡിയോ താരം സാമുവൽ നിലത്ത് വീണു കിടക്കുകയായിരുന്ന എതിർ ടീമിലെ കളിക്കാരൻ്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി കയറിയത്. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് സാമുവൽ എന്ന വിദേശ താരത്തെ വിലക്കിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. മനുഷ്യത്വ […]