പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

മലപ്പുറം: വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ അഞ്ച് ലക്ഷവും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയില്‍ വിവേക് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 2022ലാണ് റിട്ടയര്‍ ചെയ്തത്. ദില്ലിയിൽ സൈനിക വിദ്യാലയത്തില്‍ എല്‍കെജിയില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വര്‍ഷം കൂടി സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി […]

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് ഇനി മുതൽ മാറ്റാം; ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നതിന് പരിഹാരം. ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തു. അപേക്ഷ ലഭിച്ചാൽ പരീക്ഷാ ഭവൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റം വരുത്തി നൽകും. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താം. പേരു മാറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫിസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം […]

ജിദ്ധ ചേമ്പർ ഓഫ് കോമേഴ്‌സിൽ അംഗത്വം ലഭിച്ച വേങ്ങര സ്വദേശിക്ക് ജിദ്ധ കെഎംസിസിയുടെ ആദരം.

ജിദ്ധ : ജിദ്ധ യിലെ ബിസിനെസ്സ് മേഖലയിലെ യുവ സംരമ്പകൻ വേങ്ങര പുത്തനങ്ങടി സ്വേദേശി മുബാറക് കെ വി യെ ജിദ്ധ വേങ്ങര പഞ്ചായത്ത്‌ കെഎംസിസി ആദരിച്ചു. പ്രസിഡന്റ് ആബിദ് ct യുടെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെൻട്രൽ കമിറ്റി ഉപാധ്യക്ഷൻ AK ബാവ ഉൽഘടന പ്രസംഗവും ഹബീബ് കല്ലൻ അനുമോദന പ്രസംഗവും നടത്തി. ജിദ്ധയിൽ വിവിധ മേഖലയിൽ സംരമ്പകരായ ശംസു മനാട്ട്, അസീസ് നരിക്കോട്ട് ഷെഫീഖ് പത്തുമൂച്ചി തുടങ്ങിയവർ മുബാറക് kv യുമായി സംവദിച്ചു. മണ്ഡലം […]

 തമിഴ്‌നാട്ടില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; ഏഴുപേര്‍ മരിച്ചു, മരിച്ചവര്‍ ലിഫ്റ്റില്‍ കുടുങ്ങിയവര്‍

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപ്പിടിത്തമുണ്ടായി ഏഴുപേർക്ക് ദാരുണാന്ത്യം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ലിഫ്റ്റിൽ ആറുപേർ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം നിയന്ത്രണവിധേയമായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇതോടെ പലരും മുകൾനിലയിലേക്ക് ഓടിയതായും […]

പരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്, സ്‌കൂളില്‍ പൊതുദര്‍ശനമില്ല

പാലക്കാട്: കല്ലടിക്കോട് പനയമ്പാട് സിമന്റ് ലോറി ഇടിച്ചുകയറി നാല് വിദ്യാർഥിനികളുടെയും ഖബറടക്കം വെള്ളിയാഴ്ച. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. രാവിലെ 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂ‌ളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കൾ അറിയിക്കുന്നത്.അത്തിക്കൽ വീട്ടിൽ […]