രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്ത് ഡല്‍ഹി പൊലിസ്

ന്യൂഡല്‍ഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലിസ് കേസ് എടുത്തു. ബിജെപി എംപിയുടെ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്‌. നിയമോപദേശം തേടിയ ശേഷമാണ് നടപടിയെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവരാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സെക്ഷന്‍ 109, […]

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാല്; 27-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഫെസ്റ്റിലൂടെ മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ബേപ്പൂര്‍:അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി മന്ത്രി പറഞ്ഞു. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന് മുന്നോടിയായി ബേപ്പൂരില്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 27, 28, 29 തിയതികളിലായി […]

അതിരപ്പിള്ളിയില്‍ വനത്തിനുള്ളില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. സഹോദരനെ വെട്ടിക്കൊന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വനത്തിനുള്ളില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ലീലയ്ക്കുമാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സത്യന്‍ മരിച്ചു. സത്യന്റെ സഹോദരനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വം നഗറില്‍ ചന്ദ്രമണിയാണു വെട്ടിയത്. ചന്ദ്രമണിയുടെ ഭാര്യയ്ക്കും പരുക്കുണ്ട്. ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. കണ്ണന്‍കുഴി വടാപ്പാറയിലാണു സംഭവം.

നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലൂടെ ജനപ്രിയ നടിയായി മാറി. കഴിഞ്ഞ അഞ്ചുദിവസമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മീന ആദ്യമായി നാടകരംഗത്തെത്തുന്നത് സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് […]