മകനോട് പക; കുടുക്കാന്‍ കടയില്‍ കഞ്ചാവ്; പിടിയിലായത് പിതാവ്
മാനന്തവാടി : മകനോടുള്ള വിരോധംമൂലം കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി അബൂബക്കർ (67) ആണ് അറസ്റ്റിലായത്. മറ്റു ചിലരുടെ സഹായത്തോടെയാണ് മകൻ്റെ കടയിൽ അബൂബക്കർ കഞ്ചാവ് കൊണ്ടുവന്ന് വച്ചതെന്നാണ് വിവരം. ഇതിനുശേഷം എക്സൈസിനെ വിളിച്ച് കടയിൽ കഞ്ചാവുണ്ടെന്ന വിവരം നൽകി. എന്നാൽ അവസാനം പിതാവ് തന്നെ പിടിയിലായി. മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിൻ്റെ മകൻ നൗഫലിന്റെ സ്ഥാപനമുള്ളത്. സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്‌പദമായ സംഭവം. നൗഫൽ പള്ളിയിൽ നിസ്കരിക്കാൻ പോയ സമയത്താണ് അബൂബക്കർ […]