ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി വർധിക്കും, 12%ത്തിൽ നിന്നും 18%മായി വർധിക്കും
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തിയത് പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. ഇലക്‌ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. അതേസമയം, 50 ശതമാനത്തില്‍ കൂടുതല്‍ ഫ്ലൈ ആഷ് (ചാരം) അടങ്ങിയ എഎസി ബ്ലോക്കുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഇത് നിർമ്മാണ മേഖലക്ക് ഉത്തേജനം നല്‍കും.ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളില്‍ മന്ത്രിതല […]


