മകനൊപ്പം കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. മകൻ നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മറു കരയിൽ നിന്നാണ് പ്രദേശവാസികൾ വെള്ളമെടുക്കുന്നത്. ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയതായിരുന്നു സന്ധ്യ. മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക് നീന്തലറിയില്ലായിരുന്നു. […]

കരിപ്പൂരിൽ വിമാനം ആരെയും കാത്തുകിടക്കില്ല; രാമനാട്ടുകര ബൈപാസ് ജംക്‌ഷൻ ബ്ലോക്കോട് ബ്ലോക്ക് തന്നെ

കരിപ്പൂരിൽ: ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കാത്തതിനാൽ ബൈപാസ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക്. തിരക്കേറിയ രാവിലെയും വൈകിട്ടും വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു. ജംക്‌ഷനിലെ കുരുക്കിൽ നിന്നു രക്ഷപ്പെട്ടു പോകാൻ കഷ്ടപ്പെടുകയാണ് യാത്രക്കാർ. നിസരി ജംക്‌ഷനിൽ നിന്നു ദേശീയ പാതയിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ നഗരത്തിൽ നിന്നുള്ള മിക്ക വാഹനങ്ങളും ബൈപാസ് ജംക്‌ഷനിൽ എത്തിയാണ് സർവീസ് റോഡിലൂടെ യൂണിവേഴ്സിറ്റി ഭാഗത്തേക്ക് പോകുന്നത്. എയർപോർട്ട് റോഡിലും നിസരി ഭാഗത്തു നിന്നുള്ള സർവീസ് റോഡിലൂടെയും ജംക്‌ഷനിലേക്ക് കൂട്ടത്തോടെ വാഹനങ്ങൾ എത്തുന്നതാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. ഇന്നലെ വൈകിട്ട് അങ്ങാടിയിലെ […]

വേർപാട്

കോഡൂർ : ഉർദു നഗർ പിച്ചൻ മുട്ടങ്ങാത്തൊടി സൈനുദ്ധീൻ മുസ്‌ലിയാർ മരണപ്പെട്ടു. ജനാസ നിസ്കാരം 12:00 മണിക്ക് വരിക്കോട് ജുമാമസ്‌ജിദിൽ വെച്ച് നടത്തപ്പെടും.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എൻസിഡിആർസിയുടെ പരിധി കുറയ്ക്കൽ ക്രെഡിറ്റ് കാർഡ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെ അവഗണിച്ചായിരുന്നു എന്ന് ബാങ്കുകൾ സുപ്രിം കോടതിയിൽ വാദിച്ചു. വീഴ്ച വരുത്തുന്ന ഉപയോക്താക്കളിൽ നിന്ന് മാത്രമാണ് പലിശ നിരക്ക് ഈടാക്കുന്നതെന്നും കൃത്യമായി പണമടയ്ക്കുന്നവർക്ക് […]

2 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണയെ ഇന്നലെ മുൾമുനയിലാക്കി

പെരിന്തൽമണ്ണ: സഹോദരങ്ങളായ 2 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണ നഗരത്തെ ഇന്നലെ ഒന്നര മണിക്കൂറോളം മുൾമുനയിലാക്കി. രാവിലെ പത്തരയോടെയാണ് ദുബായ്പ്പടിയിൽ നിന്ന് നാലാം ക്ലാസുകാരനെയും ഒന്നാം ക്ലാസുകാരിയെയും ആണ് കാണാതായത്. വീട്ടുപരിസരത്തു നിന്നാണ് കുട്ടികളെ കാണാതായത്. കുട്ടികളെ ആരോ ബൈക്കിൽ കയറ്റിക്കൊണ്ടു പോയെന്ന് സംശയിക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത വലിയ തോതിൽ പ്രചരിച്ചതോടെ നാടൊന്നാകെ തിരച്ചിലിനിറങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസും രംഗത്തിറങ്ങി. സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ രാവിലെ കുട്ടികളെ വീട്ടിലാക്കി ജോലിക്കുപോയ സമയത്തായിരുന്നു […]

താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു – വെൽഫെയർ പാർട്ടി

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു. ഗുരുതര പരിക്കേറ്റ ഇരകൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന നിലപാടാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷൻ മുമ്പാകെ വ്യാഴാഴ്ച സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ […]