രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍;ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബിഹാ​റി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ബി​ഹാ​റി​ലേ​യ്ക്ക് മാ​റ്റി.​രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലെ​ക​ർ ആ​ണ് പു​തി​യ കേ​ര​ള ഗ​വ​ർ​ണ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന​തി​ടെ​യാ​ണ് മാ​റ്റം. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. നി​ല​വി​ലെ ബീ​ഹാ​ർ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക​റെ കേ​ര​ള ഗ​വ​ർ​ണ​റാ​യും നി​യ​മി​ച്ചു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ ബ​ല്ല മ​ണി​പ്പു​ർ ഗ​വ​ർ​ണ​റാ​കും.

വയോധികയെ തെരുവുനായ ആക്രമിച്ച് കൊന്നു; മുഖം പൂര്‍ണമായും കടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. ഇതിനിടെയായിരുന്നു ദാരുണമായ സംഭവം.  

ക്രിസ്മസ് ചെലവിനുള്ള പണവും മറ്റ് രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; ഫോണ്‍ ട്രാക്കുചെയ്ത് ബാഗ് കണ്ടെത്തി യുവതിക്ക് നല്‍കി പോലീസ്

ക്രിസ്മസ് ചെലവിനുള്ള പണവും മറ്റ് രേഖകളുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതറിഞ്ഞ് ആശങ്കയിലായ ഷൈനിക്ക് കരുതലും കൈത്താങ്ങുമായി കണ്‍ട്രോള്‍ റൂം പോലീസ്.നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്ന ഫോണ്‍ ട്രാക്ക്ചെയ്ത പോലീസ് കണ്ടെത്തിനല്‍കി. വാകത്താനം പട്ടരുകണ്ടത്തില്‍ നിധിൻ ജേക്കബിന്റെ ഭാര്യ ഷൈനിക്കാണ് പുതുപ്പള്ളിയില്‍നിന്ന് കഞ്ഞിക്കുഴിയിലേക്കുള്ള ഇരുചക്രവാഹനയാത്രയ്ക്കിടെ പണവും മൊബൈല്‍ഫോണും എ.ടി.എം. കാർഡും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് വഴിയില്‍ നഷ്ടപ്പെട്ടത്. ക്രിസ്മസിനും അവധി ആവശ്യങ്ങള്‍ക്കുമുള്ള പണമാണ് പഴ്സിലുണ്ടായിരുന്നത്. പണമുള്ളതിനാല്‍ ബാഗ് കിട്ടുന്നവർ തിരികെതരുമോ എന്ന് ആശങ്കയില്‍ ബാഗ് അന്വേഷിച്ച്‌ തിരികെ പുതുപ്പള്ളിയിലേക്ക് വരുന്ന […]

പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. പോലീസ് പരിശോധനയിൽ വ്യാജമാണെന്ന് അറിഞ്ഞു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ബോംബ് ഭീഷണി പോലീസ് പരിശോധന. വടകരയിൽ നിന്നുള്ള ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംഘങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. റോഡിന്റെ സാമൂഹിക അവസ്ഥ പരിഹരിക്കാത്ത സാഹചര്യത്തിൽ ബോംബ് വെച്ച് തകർക്കുമെന്ന ഭീഷണി സന്ദേശമടങ്ങിയ ഒരു പോസ്റ്റ്കാർഡ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് വികസന സെമിനാറും നടക്കുന്നതിനിടയിൽ നടത്തിയ ഈ പരിശോധനയിൽ ഭീഷണിക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പാക്കുകയും ഭീഷണി കാർഡ് അയച്ച […]

ഡോക്ടർ അംബേദ്കറെ അവഹേളിച്ച സംഭവം: SDPI പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വേങ്ങര: ഡോക്ടർ അംബേദ്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയുകയും മന്ത്രി സ്ഥാനത്തുനിന്നും പുറത്താകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഇ കെ, സെക്രട്ടറി അപ്പാടൻ മൻസൂർ, ട്രഷറർ ചീരങ്ങൻ സലിം, മൊയ്തീൻ സി ടി തുടങ്ങിയവർ നേതൃത്വം നൽകി.

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല, മറിച്ച്‌ ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ് എന്നും മുഖ്യമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്. അതിനെ ദുര്‍ബലപ്പെടുത്താനും […]

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. ഒമാനില്‍ […]

പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർസി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ് ഗതാഗത കമീഷണർ പറഞ്ഞത്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും കളർകോട് അപകടത്തിന്റെറെ പശ്ചാത്തലത്തിൽ ഗണേഷ് കുമാർ വ്യക്തമാക്കി. “ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ട. നിങ്ങൾക്ക് വാഹനം […]

ഫാൻസുകാർ പരസ്പരം പോരടിക്കുമ്പോഴും ഇക്കയും ഏട്ടനും ഒരുമിച്ച്; മോഹൻലാലിന്റെ ബറോസ് സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാലിന് ആശംസകളെന്നാണ് മമ്മൂട്ടി പങ്കു വച്ച് കുറിപ്പിൽ പറയുന്നത്. ‌‘ഇത്ര കാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം. സ്വന്തം […]

പുതുവത്സരത്തില്‍ പറക്കാനൊരുങ്ങി എയര്‍ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലില്‍ സര്‍വീസ് തുടങ്ങും

കരിപ്പൂർ : കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലില്‍ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് ലഭിച്ചു.എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാല്‍ സർവീസ് തുടങ്ങും. ഇത് ഉടൻ ലഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. തുടക്കത്തില്‍ ആഭ്യന്തര സർവീസാണ് ലക്ഷ്യം. നെടുമ്പാശ്ശേരിയില്‍നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളില്‍നിന്നും സർവീസുണ്ടാകും. എടിആർ 72-–-600 ഇനത്തില്‍പ്പെട്ട മൂന്ന് എയർ ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച്‌ വിദേശ […]

  • 1
  • 2