മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു.

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് […]

അഖില കേരള സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഞായറാഴ്ച മുതൽ

ഏ ആർ നഗർ: സാമൂഹിക സാംസ്‌കാരിക ജനോപകാര പ്രവർത്തന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ കാലത്തോളമായി പ്രർത്തിച്ചു വരുന്ന മലപ്പുറം ജില്ലയിലെ ഏ ആർ നഗർ ഗ്രാമ പഞ്ചായത്തിലെ ഫന്റാസ്റ്റിക് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയങ്ങാടി ഈ വരുന്ന 29ന് ഞായറാഴ്ച വി എ ആസാദ് സാഹിബ് സ്മാരക സ്റ്റേഡിയം ചെണ്ടപ്പുറായയിൽ 19-ാമത് അഖില കേരള സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, വേങ്ങര […]

ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വിദ്യാർത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന്പുലർച്ചെയാണ് സംഭവമുണ്ടായത്. കാമ്പസിന് സമീപത്തെ പള്ളിയിൽ ക്രിസ്മസ് പ്രാർഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാർഥിനിയും സുഹൃത്തും. വിദ്യാർത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കാമ്പസിന് അകത്തുവെച്ചാണ് രണ്ട് പേർ ഇവരെ ആക്രമിച്ചത്. വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടുർപുരം […]