വീണ്ടും ഉയർന്ന് സ്വർണവില, ഇന്ന് കൂടിയത് 200 രൂപ 

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. 200 രൂപയാണ് പവൻ വർധിച്ചത്. ഇതോടെ സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 തൊട്ടു. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 […]

സൈനുദ്ദീൻ കാടേരി ജെസിഐ മലപ്പുറം പ്രസിഡൻ്റായി ചുമതലയേറ്റു

മലപ്പുറം: ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ മലപ്പുറം ലോ പ്രസിഡൻ്റായി സൈനുദ്ദീൻ കാടേരി ചുമതലയേറ്റു. മലപ്പുറത്ത് വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു. 2025 ലെ ജെ.സി.ഐ ബിസിനസ് എക്സലൻസ് അവാർഡിന് അജ്ഫാൻ മാനേജിംഗ് ഡയറക്ടർ ഡോ. നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയും, ഹബ്കോ മാറ്ററസ് മാനേജിംഗ് ഡയറക്ടർ ഹംസ കെ.ടിയും അർഹരായി. കമാൽപത്ര അവാർഡ് എയർലൈൻസ് കാറ്റേഴ്സ് മാനേജിംഗ് പാർട്ണർ ജെ.സി കെ.പി മുഹമ്മദ് […]

അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത്‌ കോൺഗ്രസ്സ് 

തിരൂർ : രാജ്യത്തിന്റെ പരമോന്നത നിയമ നിർമ്മാണ സഭയിൽ ഭരണഘടനാ ശില്പി അംബേദ്കറെ അപമാനിച്ചു സംസാരിച്ച ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ രാജ്യത്തെ പൊതു സമൂഹത്തിനോട് മാപ്പ് പറഞു രാജി വെക്കണമെന്ന് ദളിത് കോൺഗ്രസ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അമിത്ഷാ മാപ്പ് പറഞ്ഞ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂർ സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച നിയോജകമണ്ഡലം ദളിത് കോൺഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മയിലാണ് ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടത്. പ്രതിഷേധ കൂട്ടായ്മ കെ. പി. സി. സി […]

2019 ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നല്‍കാൻ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ച്‌ റവന്യു വകുപ്പ്

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നല്‍കിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി.മലപ്പുറം തിരൂരങ്ങാടിയില്‍ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക […]

എം.ടിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട്; പൊതുദർശനം വീട്ടിൽ മാത്രം സംസ്ഥാനത്ത് രണ്ടുദിവസം ദുഃഖാചരണം

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം വ്യാഴാഴ്ച ഇന്ന് വൈകീട്ട്. വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മ‌ശാനത്തിലായിരിക്കും സംസ്ക്‌കാരം. വൈകുന്നേരം നാലുവരെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തന്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നുവരെ എം.ടി നേരത്തെ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്. ബുധനാഴ്‌ച രാത്രി പത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച എം.ടിയുടെ […]