പ്രവാസികൾക്ക് സന്തോഷവാർത്ത,​ ഇനി തോന്നും പോലെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടാൻ കഴിയില്ല

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി,​ജി.സി.എ)​ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളയുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ വ്യോമയാന ബിൽ ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനടിക്കറ്റ് നിരക്കിലെ ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വർദ്ധന തടയുന്നതിനുമാണ് സർക്കാർ നീക്കം. ഇനി തോന്നും പോലെ നിരക്ക് […]

ദേശീയപാത 66 നിര്‍മ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി, തലപ്പാടി-ചെങ്കള ഉൾപ്പെടെ 4 സ്ട്രച്ചുകൾ മാര്‍ച്ച് 31ന് മുമ്പ് പൂർത്തിയാക്കും

തിരുവനന്തപുരം :ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ദേശീയപാത നിര്‍മ്മാണത്തിന് ലഭിക്കേണ്ട വിവിധ […]

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാമിലേക്ക്; വെളിപ്പെടുത്തലുമായി സഹതാരം

പോര്‍ച്ചുഗീസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായെന്ന വെളിപ്പെടുത്തലുമായി സഹതാരം. സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിന്റെ താരമായ മുന്‍ ഗോള്‍കീപ്പറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു അറബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വലീദ് വെളിപ്പെടുത്തി. റൊണാള്‍ഡോ ഇസ്ലാം മതം ഏറെ താത്പര്യമുണ്ടെന്നും മതം മാറ്റത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വലീദ് വ്യക്തമാക്കുന്നു. ഗോള്‍ […]

ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷൻ 

ആലപ്പുഴ:’ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ’. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിഷയം ഗൗരവത്തിലെടുത്തത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി […]

പ്രകൃതി പഠനത്തിനും പരിപാലനത്തിനും ഗ്രാമീണ തലത്തിൽ വിവിധ പദ്ധതികൾ ആവിശ്കരിക്കാൻ ആഹ്വാനം ചെയ്ത് ഏകദിന ശിൽപശാല സമാപിച്ചു.

മലപ്പുറം: ജൈവ വൈവിദ്യ’പരിസ്ഥിതി. സംരക്ഷണ പരിപാലനം. ജനങ്ങളിലൂടെ എന്ന വിഷയത്തിൽ ജില്ലാ കലക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫിലെ കോൺഫ്രൻസ് ഹാളിൽ നടന്ന ഏകദി ശിൽപശാലയും പി – ബി. ആർ. രണ്ടാഭാഗം തയ്യാറാക്കലും നടന്നു. വിവിധ ഡിപാർട്ട്മെൻ്റ് തല മേധാവികൾ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു ജില്ലയിലെ നാൽപതോളം പഞ്ചായത്തു കളിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ ജൈവ വൈവിദ്യ പരിസ്ഥതി അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു വേങ്ങര പഞ്ചായത്തിനെ പ്രതിനിധികരിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ […]

കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി

കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണർവുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. ഇതിന് പുറമെ […]

പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടോ ? ഇങ്ങനെയൊരു മെസേജ് കിട്ടിയാൽ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി പൊലീസ്

പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടോ ? ഇങ്ങനെയൊരു മെസേജ് കിട്ടിയാൽ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി പൊലീസ് പാസ്‍പോർട്ടിന് അപേക്ഷ നൽകിയവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ. പോലീസ് ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‍പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നത് പോലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പ് സന്ദേശങ്ങൾ എത്തിയേക്കാം. എന്നാൽ ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കണം. പാസ്പോർട്ടുമായി ബന്ധപെട്ട ഏത് പ്രവർത്തനത്തിനും പാസ്‍പോർട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്ന് പൊലീസ് പറയുന്നു. നിങ്ങൾ പ്രവേശിക്കുന്നതും അപേക്ഷിക്കുന്നതും ഇടപാടുകൾ നടത്തുന്നതും ഔദ്യോഗിക വെബ്‍സൈറ്റ് വഴി തന്നെയാണോ […]

ജയില്‍ ചാടിയ പ്രതി മാസ്‌കിട്ട് അങ്ങാടിയില്‍; ഓടിച്ചിട്ട് പിടികൂടി പോലീസ്

കോഴിക്കോട്: പോലീസിനെ വട്ടം കറക്കി ജയിലില്‍ നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഒടുവില്‍ വലയില്‍. ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്‍റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കണ്‍ട്രോള്‍ റൂം പോലീസാണ് പിടികൂടിയത്. പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടില്‍ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹില്‍ അത്താണിക്കലിൽ വച്ച്‌ പിടികൂടിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ രാത്രി 7.45ഓടെയാണ് അജ്ഞാതന്‍റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്‌ക് ധരിച്ച്‌ […]

മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കുരങ്ങൻ മരത്തില്‍ കയറി; ഫോൺ തിരികെ ലഭിച്ചത് ഒരു മണിക്കൂറിലെ നാടകീയതക്കൊടുവിൽ

തിരൂർ: യുവാവിൻ്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കുരങ്ങൻ മരത്തില്‍ കയറി സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയിലേര്‍പ്പെട്ടിരുന്ന യുവാവിൻ്റെ മൊബൈല്‍ ഫോണാണ് കുരങ്ങൻ തട്ടിയെടുത്തത്. ജോലി സമയത്ത് ഫോൺ തൊട്ടടുത്തുളള ഷീറ്റിന് മുകളില്‍ വെച്ചതായിരുന്നു. കുസൃതിയുമായി ഓടി കയറിയ കുരങ്ങന്‍ യുവാവിന്‍റ മൊബൈല്‍ ഫോണെടുത്തു. ഇത് കണ്ട യുവാവ് ബഹളം വെച്ചതോടെ കുരങ്ങന്‍ ഫോണുമായി തെങ്ങിൽ കയറി പിന്നീട് കവുങ്ങിലേക്കും കയറി. ഫോണ്‍ തിരിച്ചുകിട്ടാന്‍ കൂടെ നിന്നവരെല്ലാം ശ്രമം […]

യൂട്യൂബർ ‘തൊപ്പി’ നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി

രാസലഹരി കേസിൽ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. കേസിൽ നിലവിൽ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. നിഹാദ് അടക്കം ആറ് പേർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവിൽ പോയത്. ഇയാൾ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് […]