സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും ബാധകം; ഉത്തരവിട്ടത് ഗതാഗത വകുപ്പ് കമ്മീഷണർ; ബസുകളുടെ ഫിറ്റ്നസിൽ പുനഃപരിശോധന

വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെൻ്റുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ എലത്തൂർ ഡിപ്പോയിൽ നിന്ന് ഡീസൽ ചോർച്ച.

കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ എലത്തൂർ ഡിപ്പോയിൽ നിന്ന് ഡീസൽ ചോർച്ച. ഏറെ നേരമായി ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു. ഡിപ്പോയിൽ അറ്റകുറ്റപണി നടക്കുന്നതിനാടെയാണ് ഡീസൽ പുറത്തേക്ക് ഒഴുകിയത്. വൈകീട്ട് ആറ് മണിയോടെയാണ് ഡീസൽ ചോർച്ച കണ്ടെത്തിയത്.ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസൽ ശേഖരിക്കാൻ നാട്ടുകാർ കൂടിയതും ആശങ്കയ്ക്കിടയാക്കി. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎൽ അധികൃതരിൽ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോർന്നുവെന്നാണ് വിവരം

ഈദുൽ ഇത്തിഹാദ് സെലിബ്രേഷൻ സംഘടിപ്പിച്ചു.

തെക്കൻ കുറ്റൂർ ഓവർസീസ് ടീം അബുദാബി BANIYAS SPIKE ൽ ഈദുൽ ഇത്തിഹാദ് സെലിബ്രേഷൻ സംഘടിപ്പിച്ചു. തെക്കൻ കുറ്റൂർ ഓവർസീസ് മുഖ്യ രക്ഷാധികാരിയും BANIYAS SPIKE GROUP ചെയർമാനുമായ CP അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. UAE യിലെ തെക്കൻ കുറ്റൂർ പ്രവാസികളായ 200 ൽ അധികം പേർ പരിപാടിയിൽ സംബന്ധിച്ചു. റാഷിദ് അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ CP അബ്ദുറഹിമാൻ ഹാജി ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു. അൻവർ വെള്ളേരി, അഷറഫ് T, […]

ആലപ്പുഴ അപകടം; വാഹനങ്ങളിലെ പരിശോധന ശക്തമാക്കാനൊരുങ്ങി എംവിഡി

ആലപ്പുഴ: ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാര്‍ത്ഥികൾ മരിച്ചതിനെ തുടർന്ന് വ ഹനങ്ങളിലെ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് എംവിഡി അറിയിച്ചു. സ്കൂൾ ബസുകളുടെ അടക്കം ഫിറ്റ്നസ് പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സ്കൂൾ ബസ്സുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം. തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി […]

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണ വില കുറച്ചു

തിരുവനന്തപുരം : ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രൂപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്ബു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില. വന്‍പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ കിലോഗ്രാമിന് 79 രൂപയായി. അതേസമയം വെളിച്ചെണ്ണ വില കുറച്ചു. ലിറ്ററിന് […]

മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം രാഹുൽ കൈമലക്ക്

തിരുവനന്തപുരം ആർടെക് സിനിമാസിൽ നടന്ന ചടങ്ങിൽ ഇൻ്റെർനാഷണൽ പുലരി പുരസ്‌ക്കാരത്തിൽ മലയാളത്തിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം ചോപ്പിലൂടെ രാഹുൽ കൈമല ഏറ്റു വാങ്ങി. അഞ്ചിലേറെ ഭാഷകളിൽ പുരസ്ക്കാരങ്ങൾ നൽകുന്ന പുലരി ഇൻ്റെർനാഷൽ അവാർഡ് മലയാളത്തിൽ കവി പ്രഭാവർമ്മർക്ക് ഗാനരചനക്കും മികച്ച നടൻമാരായി ഇന്ദ്രൻസും ബാബു നമ്പൂതിരിയും പുർസ്ക്കാരങ്ങൾ ഏറ്റുവാങ്ങി മലയാള സിനിമയ്ക്ക് 65 ലധികം അവാർഡുകൾ ലഭിച്ചു പ്രമോദ് പയ്യന്നൂർ, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവരോടൊപ്പം ബഹുഭാഷാ പ്രഗൽഭരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു

കൊല്ലത്ത് കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കൊല്ലം: ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് […]

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്’; സൈബർതട്ടിപ്പിന് ശ്രമം, വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് മന്ത്രി

എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി […]

വേങ്ങരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : പാക്കടപ്പുറായ കുഴിച്ചിന സ്വദേശി ഉള്ളാട്ട് പറമ്പിൽ പെരുകൊല്ലൻ രാജന്റെ മകൻ അജിത്ത് (26) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം വീട്ടിൽ ആണ് സംഭവം. വേങ്ങര പോലീസ് സ്ഥലത്തെത്തി.

മാര്‍പാപ്പയെ കണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളൾ 

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിയപ്പോഴാണ് മാർപാപ്പയെ കണ്ടത്. പുസ്‌തകം ( ഇസ്‌ലാമിക കലയും വാസ്തുവിദ്യയും: ഒരു ആമുഖം) സാദിഖലി ശിഹാബ് തങ്ങൾ മാർപാപ്പക്ക് സമ്മാനിച്ചു. വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ മാർപ്പാപ്പ ആശിർവാദ പ്രഭാഷണം നടത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ വേർതിരിവുകൾക്കും അപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങളാണ് മനുഷ്യർ എന്ന […]