കുപ്പി വെള്ളം ഏറ്റവും അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗം: ഭക്ഷ്യ സുരക്ഷാവകുപ്പ്

ന്യൂഡല്‍ഹി: കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനാ നയത്തില്‍ ഭേദഗതികള്‍ വരുത്തിയതായി അതിന്റെ ഉത്തരവില്‍ പറയുന്നു. ഇതോടെ,ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് മുമ്പ് പാക്കേജ്ഡ് കുടിവെള്ളത്തിന്റെയും മിനറല്‍ വാട്ടറിന്റെയും നിര്‍മ്മാതാക്കള്‍ എല്ലാ വര്‍ഷവും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് വിധേയരാവണം. ഉല്‍പന്നത്തിന്റെ മോശം സ്റ്റോറേജിങ്, മലിനീകരണ […]

ഒടിപി ഇനി മുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

കേരള സംസ്ഥാന ഐ ടി മിഷൻ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ക്ക് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാര്‍ അധിഷ്ടിത ഒടിപി സംവിധാനം പ്രാബല്യത്തിലായി. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് മാത്രം ഒടിപി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്. യൂസര്‍ അക്കൗണ്ട് ക്രിയേഷന്‍, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷന്‍, നിലവിലെ രജിസ്ട്രേഷന്‍ തിരുത്തല്‍, യൂസര്‍ നെയിം […]

സൗദിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരണപ്പെട്ടു.

മൂന്നിയൂർ: സൗദി അറേബ്യയിലെ അസീർ ബിഷയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി എൻ. എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) മരണപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിസാൻ ദർബിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്റ. മാതാവ് ആയിഷ. സഹോദരങ്ങൾ- ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ, ഹഫ്സത്ത് . നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും. ഖമീസ് […]

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിൻ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.മരിച്ചവരെ […]

വഖ്ഫിനും മദ്റസകള്‍ക്കും എതിരായ നീക്കം രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍: അലിയാര്‍ ഖാസിമി

എറണാകുളം: വഖ്ഫുകളും മദ്റസകളും ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാനുള്ള ലക്ഷ്യമാണെന്ന് പ്രശ്‌സ്ത പണ്ഡിതനും പ്രഭാഷകനുമായ വി എച്ച് അലിയാര്‍ ഖാസിമി. എന്‍ ഡി എയുടെ നേത്ൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിനും മദ്റസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവിനുമെതിരെ എസ് ഡി പി ഐ കൈപമംഗലം മണ്ഡലം വഖ്ഫ്-മദ്റസ സംരക്ഷണ സമിതി മതിലകത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി […]

മലപ്പുറം ജില്ല പരിവാറിന്റെ ദ്വൈമാസ ക്യാമ്പയിൻ വേങ്ങര പഞ്ചായത്ത് പരിവാർ കമ്മറ്റി 01/12/2024 ന് ഞായറായ്ച്ച വേങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് ചേർന്നു

മലപ്പുറം ജില്ല പരിവാറിന്റെ ദ്വൈമാസ ക്യാമ്പയിൻ വേങ്ങര പഞ്ച പ്രസ്തുത പരിപാടിയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു പരിവാർ വേങ്ങര സെക്രട്ടറി നിഷ ടീച്ചർ സ്വാഗത പ്രസംഗം നടത്തി അധ്യക്ഷപീഠം അലങ്കരിച്ചു കൊണ്ട് പരിവാർ പ്രസിഡണ്ട് ഹംസ മുക്കമ്മൽ പ്രസംഗിച്ചു തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംസാരിച്ചു മെമ്പർമാരായ ചോലക്കൻ റഫീഖ് മൊയ്തീൻ അബ്ദുല്ലത്തീഫ് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം എന്നിവർ സംസാരിച്ചു തുടർന്ന് പരിവാർ ജില്ലാ […]

തദ്ദേശ വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്നത് നാല് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍y സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോU ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും […]

ഡിജിറ്റൽ അറസ്റ്റിലൂടെ കോടികളുടെ തട്ടിപ്പ് ; കൊച്ചിയിൽ രണ്ടു മലയാളികള്‍ അറസ്റ്റിൽ

കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍7 പൊലീസ്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍ സ്വദേശി കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് […]

ഞാനിത്രയേറെ വേദനിക്കുന്നുണ്ടെങ്കിൽ മുസ്ലിംകളുടെ ആശങ്ക എത്ര വലുതാകും, പള്ളികളുടെ സർവേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത് വലിയ ദ്രോഹം: പൊട്ടിക്കരഞ്ഞ് ദുഷ്യന്ത് ദവേ

ന്യൂദൽഹി: രാജ്യത്തെ പള്ളികൾക്ക്മേൽ ഹിന്ദുത്വവാദികൾ അവകാശവാദവുമായെത്തി കേസ് കൊടുക്കുമ്പോൾ പള്ളികളുടെ സർവേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേ പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ രംഗത്ത്. കരൺ ഥാപ്പറുമായി ദി വയറിനായി നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ പൊട്ടിത്തെറിച്ചത്. സുപ്രിം കോടതി ബാർ അസോസിയേഷൻ്റെ മുൻ പ്രസിഡന്റും ഇന്ത്യയിലെ മുൻനിര അഭിഭാഷകരിലൊരാളുമാണ് ദുഷ്യന്ത് ദവെ. “ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയ്ക്കും ഈ രാജ്യത്തിനും വലിയ ദ്രോഹമാണ് ചെയ്തത്. ജസ്റ്റിസ് ചന്ദ്രചൂഡ് ബി.ജെ.പിയുടെ കൈയിലെ കളിപ്പാവയാണ്. ആർക്കെങ്കിലും വേണ്ടിയാണോ ചന്ദ്രചൂഡ് ഇത് ചെയ്യുന്നതെന്ന […]

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തിൽ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്നും മാർഗ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു. […]