വാടകയിന്മേലുള്ള ജി എസ് ടി : കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വാടകയിന്മേലുള്ള ജിഎസ്ടി നയം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ ചെറുകിട വ്യാപാരികൾ, അടുത്തിടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തമുള്ള ജി എസ് ടി കൗൺസിലിന്റെ തീരുമാനപ്രകാരം  വാടകയിൻമേൽ ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും ഇതു സംബന്ധിച്ച് അപ്പോൾ തന്നെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു . കഴിഞ്ഞദിവസം  […]