വളാഞ്ചേരി വട്ടപ്പാറയിലെ ചെങ്കൽ ക്വാറി അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം ചെമ്പിക്കൽ ഊരോത്ത് പള്ളിയാൽ സ്വദേശി മരണത്തിന് കീഴടങ്ങി

വളാഞ്ചേരി : വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കൽ ക്വാറിയിൽ വാഹനം ഓടിക്കുന്നതിന്നിടയിൽ ഡ്രൈവർ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടിരുന്നു : ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം കൊളത്തോൾ ഊരോത്ത് പള്ളിയാൽ മുണ്ടറം കുന്നത്ത് പരേതനായ പോക്കർ മകൻ മൊയ്തീൻ കുട്ടി ( 40 ) മരണപ്പെട്ടു : അതേ ചെങ്കൽ ക്വാറിയിൽ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാൻ കാത്ത് റോഡരികിൽ നിൽക്കുകയായിരുന്ന മൊയ്തീൻ കുട്ടിയെ നിയന്ത്രണം […]

മനുഷ്യക്കടത്ത്; വാഗ്ദാനം കംബോഡിയയിൽ ജോലി, ഒരു ലക്ഷത്തോളം രൂപ ശമ്പളം; യുവാക്കളുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ..!

മലപ്പുറം : ജോലി വാഗ്ദാനം ചെയ്‌തു കംബോഡിയയിലേക്കു മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശികളായ യുവാക്കളുടെ പരാതിയെ തുടർന്ന്, മേലേപട്ടാമ്പി കുറുപ്പൻതോടി നസിറുദ്ദീൻ ഷായെ (32) ആണു ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ‌് ചെയ്തത്. നെടുമ്പാശേരിയിൽ നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. ഒരു ലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരെ നസിറുദ്ദീൻ ഷാ കംബോഡിയയിൽ എത്തിച്ചതായും പലരും […]

പോത്തിനെ പുലി ആക്രമിച്ചു കൊന്നു; സംഭവം വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തിമലയിൽ; പുലി തന്നെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതീകരിച്ചു..!

പെരിന്തൽമണ്ണ : അമ്മിനിക്കാട് മലനിരകളുള്ള കൊടികുത്തിമലയിൽ പോത്തിനെ പുലി ആക്രമിച്ചു കൊന്നു. ഇവിടെ സ്ഥിരമായി പുലി ശല്ല്യം ഉള്ള ഏരിയ അല്ല പക്ഷെ എന്നാൽ പോലും ആടുകളെയും വളർത്തു മൃഗങ്ങളെ ഒക്കെ ഇതിന് മുമ്പും പിടിച്ചിട്ടുണ്ട്. പക്ഷെ ഇത്ര വലിയ വളർത്തു മൃഗത്തെ ആക്രമിക്കുന്നതും കൊല്ലുന്നതും ആദ്യമായിട്ടാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണ് എന്ന് സ്ഥിതീകരിക്കുകയും ചെയ്തു. റിനോജിന്റെ പോത്തിനെയാണ് പുലി ആക്രമിച്ചത്. ഒരഴ്ച്ചയായിട്ടൊള്ളു രണ്ട് പോത്തുക്കളെ മേടിച്ചിട്ട്. ഒന്നിനെ കെട്ടിയിടുകയ്യും മറ്റൊന്നിനെ കെട്ടാതെ […]

മാറഞ്ചേരിയിൽ കടന്നൽ ആക്രമണം: ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് കുത്തേറ്റു

മലപ്പുറം : മാറഞ്ചേരി വടമുക്ക് സ്വദേശികളായ ശോഭന, സക്കരിയ്യ,ആംബുലൻസ് ഡ്രൈവർ നവാസ് എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്ക് പറ്റിയത്. മാറഞ്ചേരി വടമുക്ക് പള്ളിപ്പറമ്പിൽ പുല്ല് പറിക്കുകയായിരുന്ന ശോഭനയെ കടന്നൽകൂട്ടം ആക്രമിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട സക്കരിയ ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഇവർക്കും കടന്നൽ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു._ _വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാറഞ്ചേരി അൽ അമീൻ ആംബുലൻസ് ഡ്രൈവർ നവാസ് ഇവരെ ആംബുലൻസിൽ കയറ്റുന്നതിനിടെ ഇവർക്ക് നേരെയും കടന്നൽ ആക്രമണമുണ്ടായി._ _തുടർന്ന് ആക്രമണത്തിൽ സാരമായി പരിക്ക് പറ്റിയ ശോഭന സക്കരിയ എന്നിവരെ മാറഞ്ചേരി അൽ […]

പോയവരെയെല്ലാം തിരികെ പിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

മുംബൈ:പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന ‘സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍’ അവതരിപ്പിച്ച്‌ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ). അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരം ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍. അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ […]

ഫോണ്‍പേ, പേ ടീ എം തുടങ്ങിയ ആപ്പുകളിലൂടെ വരുന്ന പുതിയ ഇനം തട്ടിപ്പ് മുന്നറിയിപ്പ്

ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി. അധിക കേസുകളിലും അയ്യായിരം രൂപയാണ് ഇങ്ങനെ അയച്ചിട്ടുള്ളത്. ഉടനെ അക്കൗണ്ട് ഉടമയെ ഒരു നോട്ടിഫിക്കേഷന്‍ വഴി ഇതറിയിക്കും. വഴിമാറിയെത്തിയ പണം തിരിച്ചുപിടിക്കാനുള്ള സഹായം അഭ്യര്‍ത്ഥിക്കും. സ്വാഭാവികമായും ഇര അക്കൗണ്ട് ചെക്ക് ചെയ്യും. തന്‍റെ അക്കൗണ്ടിലെ അനര്‍ഹമായ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാകും. ഈ പണം തിരിച്ചുകൊടുക്കാനായി യു പി ഐ ഓപ്പറേറ്റര്‍ അക്കൗണ്ട് ഹോള്‍ഡറുടെ സമ്മതം ചോദിക്കും. അതിനായുള്ള ഒ ടി പി നൽകുന്നതോടെ ഹാക്കര്‍ക്ക് പണം […]

മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് മരണപ്പെട്ടു

കോഴിക്കോട്: മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ഖബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. മാതാവ് ബിശാറ മുജീബ്. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്.

നിക്കാഹ് കഴിഞ്ഞ് 5 ദിവസം മാത്രം, സൽക്കാരം കഴിഞ്ഞ് മടങ്ങവേ ജീവനെടുത്ത് അപകടം: നേഹയുടെ മരണത്തിൽ വിതുമ്പി നാട്

മലപ്പുറം : മലപ്പുറത്ത് നാടിനെയാകെ വേദനയിലാഴ്ത്തി നവവധുവിന്റെ അപകട മരണം.പാണമ്പി ഇഎംഎസ് നഴ്‌സിങ് കോളജിനു സമീപം പുളിക്കല്‍ നജ്മുദ്ദീന്റെ മകള്‍ നേഹ (22) ആണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചത്. നേഹയുടെ മരണത്തിൽ വിതുമ്പുകയാണ് നാട്. ഡിസംബര്‍ ഒന്നിനായിരുന്നു നേഹയുടെ വിവാഹം കഴിഞ്ഞത്. പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിന്‍റെ എല്ലാ നിറങ്ങളും കെടുത്തി അഞ്ചാം നാൾ ദാരുണ അപകടം തേടിയെത്തി. ഭര്‍ത്താവ് അറവങ്കര സ്വദേശി അസ്ഹര്‍ ഫാസിലുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റാണ് നേഹയുടെ […]

എത്രയും വേഗം സിറിയയില്‍ നിന്ന് മടങ്ങണം; ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം

സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +963 993385973 (വാട്‌സ്ആപ്പിലും), ഇ-മെയില്‍ ഐഡി hoc.damascus@mea.gov.in […]

വേർപാട്

അച്ചനമ്പലം: കണ്ണമംഗലം പടപ്പറമ്പ് സ്വദേശി ചേങ്ങപ്ര ആലസ്സൻ ഹാജി (77) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, സുഹറ. മക്കൾ: പരേതയായ ആസ്യ, മൊയ്‌ദീൻകുട്ടി, റുഖിയ, മുബാറക്, ഷബ്ന, നൗഷാദ്, ഹനൂന, അബ്ഷാം. മരുമക്കൾ – അഹമ്മദ് കുട്ടി കൊട്ടപ്പുറം, നസീറ പത്തുമൂച്ചി, മാലിക്ക് മഖ്ബൂൽ കുറ്റൂർ, മിസ്‌രിയ കൊണ്ടോട്ടി, അഷ്റഫ് ഒളവട്ടൂർ, ആബിദ ചേറൂർ. മയ്യിത്ത് നിസ്ക്കാരം ഇന്ന് (08.12.2024,ഞായർ) രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.