ഇനി മുതല്‍ 15 ദിവസം കൂടുമ്പോള്‍ പുതപ്പുകള്‍ കഴുകും, നാഫ്തലിന്‍ നീരാവിയില്‍ അണുനശീകരണം: ഇന്ത്യന്‍ റെയില്‍വേ
എസി കോച്ചുകളില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഇനി മുതല്‍ 15 ദിവസം കൂടുമ്പോള്‍ കഴുകുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. മാസത്തില്‍ രണ്ട് തവണ പുതപ്പുകള്‍ കഴുകുകയും ചൂടുള്ള നാഫ്തലിന്‍ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുമെന്നും റെയില്‍വേ അറിയിച്ചു. ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളിലും യുവി റോബോട്ടിക് സാനിറ്റൈസേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും ഓരോ ട്രിപ്പ് കഴിയുമ്പോഴും ഇതുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് യുവി റോബോട്ടിക് സാനിറ്റൈസേഷനിലൂടെയാണ് അണുനശീകരണം നടത്തുന്നത്. ഓരോ ഉപയോഗത്തിന് ശേഷവും […]