മകന്റെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ മര്‍ദ്ദിച്ചു കൊന്നു; യുവതിയും പിതൃസഹോദരങ്ങളും റിമാനഡിൽ
ആലപ്പുഴ: ഭാര്യയുടെ വീട്ടിൽ വച്ച് യുവാവ്മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു(34) മർദനമേറ്റു മരിച്ച കേസിലെ പ്രതികളായ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31), ആതിരയുടെ പിതാവിന്റെ സഹോദരങ്ങളായ ബാബുരാജ് (55), പദ്‌മൻ (53), പൊടിമോൻ (51) എന്നിവരെയാണ് ജയിലിൽ അടച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ വിഷ്ണുവിനെ ഇവർ മർദിച്ച് കൊന്നെന്നാണ് കേസ്. കഴിഞ്ഞ ഒന്നരവർഷമായി വിഷ്ണുവും ആതിരയും പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് ആറുവയസ്സുള്ള മകനുണ്ട്. അവധിദിവസങ്ങളിൽ വിഷ്ണു […]