താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു – വെൽഫെയർ പാർട്ടി
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു. ഗുരുതര പരിക്കേറ്റ ഇരകൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന നിലപാടാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷൻ മുമ്പാകെ വ്യാഴാഴ്ച സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ […]