വേങ്ങര പുതിയ ഐഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായി ; 1.25 ലക്ഷം നഷ്ട പരിഹാരം നൽകാൻ ഉത്തരവ്
മലപ്പുറം: മൊബൈൽഫോൺ വാങ്ങി ഏതാനും മാസങ്ങൾക്കകം ഡിസ്‌പ്ലേ തകരാറിലായതിനെത്തുടർന്ന് നൽകിയ പരാതിയിൽ വേങ്ങര ഇരിങ്ങല്ലൂർ സ്വദേശിക്ക് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 94,000 രൂപ വിലയുള്ള ഐ ഫോൺ വാങ്ങിയ പി.സി. കാർത്തികിന് അനുകൂലമായാണ് കോടതി വിധിയുണ്ടായത്. പരാതിയിലെ എതിർകക്ഷികളായ ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐ കെയർ ഹൈലൈറ്റ് മാൾ എന്നിവരോട് ഫോൺ വിലയും ഇ.എം.ഐ. ചാർജായി 2000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും […]